ശ്രീനഗർ : കശ്മീരിലും പഞ്ചാബിലും ഡ്രൈ ഫ്രൂട്ട് വ്യാപാരം നടത്തുന്ന രണ്ട് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും 200 കോടിയുടെ കള്ളപ്പണം പിടികൂടിയതായി ആദായ നികുതി വകുപ്പ്. കണക്കിൽപെടാത്ത പണമാണ് ഈ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തിയത്.
ഇവിടെ നിന്ന് രേഖകളില്ലാത സൂക്ഷിച്ച 40 കോടിയുടെ ഡ്രൈഫ്രൂട്‌സും സംഘം കണ്ടെടുത്തിട്ടുണ്ട്.2 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പിടിച്ചെടുത്തതായി റിപ്പോർട്ട്. കണക്കില്‍പ്പെടാത്ത 63 ലക്ഷം രൂപ വേറെയും കണ്ടെത്തി. കുറ്റം ചാര്‍ത്താവുന്ന ധാരാളം ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി ഡ്രൈ ഫ്രൂട്ടുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബില്‍ തുക പെരുപ്പിച്ച് കാണിച്ചതായി പറയുന്നു. പിന്നീട് ഈ ഗ്രൂപ്പുകളുടെ ഡയറക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കണക്കില്‍പ്പെടാത്ത തുക എത്തിയിരുന്നതായും പറയപ്പെടുന്നു.
ബിനാമി ഉടമസ്ഥതിയിലാണ് കടകൾ പ്രവർത്തിക്കുന്നതെന്ന് അന്വേഷണ സംഘം കൂട്ടിച്ചേർത്തു.വ്യാപാരികളുടെ കടകളിലെ സാധനങ്ങളുടെ വിൽക്കലും വാങ്ങലും തമ്മിൽ വലിയ അന്തരമുണ്ട്. നികുതിവെട്ടിപ്പിനായി ഒന്നും യഥാർത്ഥ കണക്കുകൾ സൂക്ഷിക്കാൻ മറ്റൊരെണ്ണവും എന്ന രീതിയിൽ കണക്കുകൾ സൂക്ഷിക്കാൻ രണ്ട് ബുക്കുകളാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 40 ബാങ്ക് ലോക്കറുകള്‍ നിയന്ത്രണത്തില്‍ എടുത്തതായും ആദായനികുതി വകുപ്പ് അറിയിച്ചു.
Discussion about this post