ധാക്ക: ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തി താലിബാനാക്കാന്‍ ഐഎസ്‌ഐ നീക്കം. പാക്ക് സ്‌പോണ്‍സേര്‍ഡ് ഭീകരാക്രമണങ്ങളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണെന്ന് ബംഗ്ലാദേശ് മന്ത്രി ഹസന്‍ ഉള്‍-ഇനു പറഞ്ഞു, 2016ല്‍ 20 വിദേശികളുടെ മരണത്തിനിടയാക്കിയ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ ബേക്കറി ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ ആണ് ഇവരെ പിന്തുണച്ചിരുന്നതെന്ന് ആക്രമണത്തിന് ശേഷം നടത്തിയ റെയ്ഡുകളില്‍ നിന്ന് വെളിപ്പെട്ടിരുന്നു.
ഭീകരര്‍ക്ക് പരിശീലനം, ഫണ്ട്, സംരക്ഷണം എന്നിവ നല്‍കുന്നത് ലഷ്‌കറും ഐഎസും അടക്കമുള്ള സംഘടനകളാണ്. 2016ലെ ധാക്ക ആക്രമണത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ജെഎംബി ഭീകരര്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി സൈനിക പരിശീലനം നേടിയതായി കണ്ടെത്തിയിരുന്നു.
ബംഗ്ലാദേശിലെ കോക്സ് ബസാര്‍ ടെക്നാഫിലും ബന്ദര്‍ബനിലും താമസിക്കുന്ന റോഹിങ്ക്യന്‍ ഭീകരരെ സഹായിക്കുന്നതും ഇതേ ശക്തികളാണ്. റോഹിങ്ക്യന്‍ ഭീകര സംഘടനയായ അക്കാ മുള്‍ മുജാഹിദ്ദീന്‍ (എഎംഎം) ആണ് അതിര്‍ത്തി പോസ്റ്റുകളില്‍ ആക്രമണം നടത്തിയതെന്ന് മ്യാന്‍മര്‍ മുന്‍ പ്രസിഡന്റ് ഹതിന്‍ ക്യാവ് ആരോപിച്ചിരുന്നു. ബംഗ്ലാദേശ് ആസ്ഥാനമായുള്ള എഎംഎം, ലഷ്‌കറുമായും പാകിസ്ഥാന്‍ താലിബാനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഹര്‍കത്ത്-ഉല്‍-ജിഹാദ് ഇസ്ലാമി-അറകനില്‍ നിന്ന് രൂപം കൊണ്ടതാണ്.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത് ബംഗ്ലാദേശിലും ഇന്ത്യയിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പരിശീലിപ്പിക്കുന്നത് എഎംഎം ആണ്. 2012ല്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കിയ റോഹിങ്ക്യന്‍ ഭീകരന്‍ മൗലാന ഷബീര്‍ അഹമ്മദിനെ ബംഗ്ലാദേശ് അധികൃതര്‍ പിടികൂടിയിരുന്നു. ജെയ്ഷെ മുഹമ്മദിനു വേണ്ടി ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ ഭീകരര്‍ക്കൊപ്പം ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്ന് കണ്ടെത്തി.
Discussion about this post