ശ്രീനഗര്‍: ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ അബ് ഹമീദ് നാഥാണ് ജമ്മു കശ്മീരില്‍ അറസ്റ്റിലായി. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നിന്നുമാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.
സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമിലെ പെത്സാനിഗാം ബീര്‍വയില്‍ താമസിക്കുകയായിരുന്നു അബ് ഹമീദ് നാഥ്. ബുദ്ഗാമിലെ പോഷ്കര്‍ മേഖലയില്‍ ഭീകരരുടെ കടന്നുകയറ്റത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയും സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.
ഇയാളുടെ പക്കല്‍ നിന്നും ഒരു പിസ്റ്റള്‍, ഒരു മാഗസിന്‍, അഞ്ച് പിസ്റ്റള്‍ ബുളളറ്റുകള്‍, ഒരു ചൈനീസ് ഗ്രനേഡ് ഉള്‍പ്പെടെയുളളവ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിയായ ഭീകരൻ ലഷ്‌കർ-ഇ-തൊയ്ബയുടെ സജീവ പ്രവർത്തകനാണെന്നും ബഡ്ഗാം സ്വദേശിയാണെന്നും സൈന്യം അറിയിച്ചു.
Discussion about this post