ന്യൂദല്‍ഹി: ഭീകരതയിലേക്കുള്ള കവാടം എന്ന് ചൂണ്ടിക്കാട്ടി സൗദി അറേബ്യ വിലക്കിയ തബ്‌ലീഗ് ജമായത്ത് ഇന്ത്യയിലും രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഇവിടെയും ഇവരുടെ പ്രവര്‍ത്തനം ദുരൂഹമാണ് എന്നാണ് ഏജന്‍സികളുടെ നിലപാട്.
ആദ്യഘട്ടത്തില്‍ കൊവിഡ് രാജ്യത്ത് വലിയ തോതില്‍ വ്യാപിക്കുന്നതിന് നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് മര്‍ക്കസ് സമ്മേളനം കാരണമായെന്ന് കണ്ടെത്തിയിരുന്നു. ദല്‍ഹി സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് ചേര്‍ന്ന, പതിനായിരത്തിലേറെ പേര്‍ പങ്കെടുത്ത ദിവസങ്ങള്‍ നീണ്ട സമ്മേളനത്തില്‍ നിന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലേക്ക് പോയവരാണ് ആദ്യം രോഗം പടര്‍ത്തിയത്.
തബ്‌ലീഗിന് കഴിഞ്ഞ ദിവസം സൗദി വിലക്കേര്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. വിലക്കിയെന്നു മാത്രമല്ല നാടൊട്ടുക്ക് ഇവരുടെ തെറ്റായ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കാനും സൗദി ഭരണകൂടം മൗലവിമാരോട് നിര്‍ദ്ദേശിച്ചിരുന്നു. ഗ്രൂപ്പിന്റെ തെറ്റായ പ്രവര്‍ത്തന രീതികളെയും ഇതുമൂലമുള്ള അപകടങ്ങളും വിശദീകരിക്കാന്‍ പള്ളികളിലെ പ്രബോധകരോട് ഇസ്ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് അല്‍ബശൈഖ് ആണ് നിര്‍ദ്ദേശിച്ചിരുന്നത്.
തബ്‌ലീഗ് ജമാഅത്തുമായി സഹകരിക്കുന്ന, സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1926ല്‍ ഇന്ത്യയിലാണ് ഈ ഭീകരസംഘടന രൂപീകരിച്ചത്, ഇപ്പോള്‍ 150ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പ്, ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നിവിടങ്ങളില്‍ സജീവമാണ്.
Discussion about this post