പ്രയാഗരാജ്: വന്ദേമാതരം പാടി ഒരു ലക്ഷം പേരുടെ അമൃതസംഗമം. പ്രയാഗ് അമൃത് മഹോത്സവ് സമിതിയുടെ നേതൃത്വത്തിലാണ് മഹാസംഗമം നടന്നത്. രാജ്യം സ്വ തന്ത്രത്തിലൂന്നി ഉയരുകയാണ് അമജതമഹോതസവത്തിന്റെ ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ പറഞ്ഞു. മാതൃഭാഷയെ പ്രാണനായി കാണുകയും മാതൃരാജ്യത്തിനായി സര്‍വം സമര്‍പ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ ദേശസ്നേഹത്തിന്റെ വേലിയേറ്റം വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലക്ഷ്യം പൂര്‍ത്തിയാകാത്തിടത്തോളം ചുവടുകളുടെ ഗതി നിലക്കില്ല. ചന്ദ്രശേഖര്‍ ആസാദ്, രമേഷ് മാളവ്യ, ത്രിലോകിനാഥ് കപൂര്‍ തുടങ്ങിയ മഹാത്യാഗികളുടെ നാടാണ് പ്രയാഗരാജ്. ആത്മീയ ശക്തിയാല്‍ പ്രചോദിതമായ നാട്. വിദേശികള്‍ക്കുപോലും ആത്മീയോര്‍ജം പകര്‍ന്ന നാട്. ആത്മീയ പൈതൃകം സംരക്ഷിച്ച്, സാംസ്‌കാരിക ധാരയെ ശക്തിപ്പെടുത്തി മെച്ചപ്പെട്ട രാഷ്ട്രജീവിതം കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്ന് രാംദത്ത് പറഞ്ഞു.
വിശ്വസംസ്‌കാരത്തിന്റെ ഈ മഹാവൃക്ഷം അധിനിവേശ ശക്തികള്‍ ഉരുകിയ ലോഹം ഒഴിച്ച് പലതവണ നശിപ്പിക്കാന്‍ ശ്രമിച്ചു, എന്നിട്ടും ശക്തമായ വേരുകള്‍ ഈ വൃക്ഷത്തെ വീണ്ടും വളര്‍ത്തി. ശക്തമായ വേരുകളുള്ള ഒരു രാജ്യത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ല. അമൃത് മഹോത്സവം നാടിന്റെ വേരുകള്‍ തിരിച്ചറിയാനും അവയെ ശക്തിപ്പെടുത്താനുമുള്ള ഉത്സവമാണ്.
ജസ്റ്റിസ് ശേഖര്‍ യാദവ് അധ്യക്ഷത വഹിച്ചു, കാശി പ്രവിശ്യയിലെ അമൃത് മഹോത്സവ സമിതി കണ്‍വീനര്‍ ഡോ. ആനന്ദ് ശങ്കര്‍ സിംഗ്,. കാശി മേയര്‍ അഭിലാഷ ഗുപ്ത പ്രാന്ത പ്രചാരക് രമേഷ്, കമ്മീഷണര്‍ ആശിഷ് ഗോയല്‍ , പ്രൊഫ. രാജ് ബിഹാരി ലാല്‍
Discussion about this post