കാശി: പ്രതാപ്ഗഢിലെ അമൃത് മഹോത്സവ് സംഘാടക സമിതി സംഘടിപ്പിച്ച സാമൂഹ്യ വന്ദേമാതര ആലാപനം ആവേശമായി. കൊടുംതണുപ്പിലും ഭാരതമാതാ ജപം മുഴക്കി സര്‍ക്കാര്‍ ഇന്റര്‍ കോളേജ് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ദേശഭക്തര്‍ തടിച്ചുകൂടി. വന്ദേമാതരം കാമ്പസിനെ പ്രകമ്പനം കൊള്ളിച്ചു. ശംഖ് മുഴക്കിയാണ് പരിപാടികള്‍ ആരംഭിച്ചത്.
ആത്മാഭിമാനമുള്ള, പരമ വൈഭവ ശാലിയായ ഒരു രാഷ്ട്രത്തിന്റെ ദര്‍ശനം സാക്ഷാത്കരിക്കുക എന്നതാണ് അമൃത് മഹോത്സവത്തിന്റെ ലക്ഷ്യമെന്ന് പരിപാടിയില്‍ സംസാരിച്ച ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍ പറഞ്ഞു. ഓര്‍ക്കുകയും വരും തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യേണ്ട, അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ നിരവധി സ്വാതന്ത്ര്യസമര സേനാനികള്‍ ഉണ്ട്. വന്ദേമാതരം അവര്‍ക്കായുള്ള അര്‍ച്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post