ന്യൂദല്‍ഹി: പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ക്ക് തിളക്കം കൂട്ടി പ്രശസ്ത ഗുസ്തി താരം ഗ്രേറ്റ് ഖാലി ദലിപ് സിംഗ് റാണ ബിജെപിയില്‍ ചേര്‍ന്നു. രാഷ്ട്രത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ഭരണയാത്രയില്‍ താനും ഭാഗമാകാവുകയാണെന്ന് ബിജെപി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ റാണ വ്യക്തമാക്കി.
വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റിലൂടെ (ഡബ്ല്യുഡബ്ല്യുഇ) പ്രശസ്തനായ റാണ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പഞ്ചാബിലെ ജലന്ധറില്‍ കാങ്നിവാള്‍ ഗ്രാമത്തില്‍ ഗുസ്തി അക്കാദമി സ്ഥാപിച്ചു. ബിജെപി നേതാക്കളായ അരുണ്‍ സിങ്ങും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ഖാലിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Discussion about this post