ചെന്നൈ: തമിഴരെ കൊലയ്ക്ക് കൊടുത്തതാണ് രാഹുലിന്‍റെ പാര്‍ട്ടിയുടെ സംഭാവനയെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥയുടെ പ്രകാശനവേളയില്‍ തമിഴ്മണ്ണില്‍ തന്റെ രക്തം കലര്‍ന്നിരിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. കച്ചത്തീവ് ശ്രീലങ്കയ്ക്ക് സമ്മാനിച്ചതും തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേനയുടെ ശത്രുക്കളാക്കിയതും രാഹുലിന്റെ അച്ഛനാണ്. ലങ്കന്‍ ആഭ്യന്തരയുദ്ധകാലത്ത് നിങ്ങളുടെ അജണ്ടയില്‍ പോലും സമാധാനവും കുടിയൊഴിപ്പിക്കലും തമിഴന്റെ ജീവനും ഉണ്ടായിരുന്നില്ല അവിടെ ആയിരക്കണക്കിന് തമിഴ് സഹോദരരാണ് കൊല്ലപ്പെട്ടത്. തമിഴിന് ക്ലാസിക്കല്‍ ഭാഷാ പദവിയുടെ ക്രെഡിറ്റ് രാഹുല്‍ അവകാശപ്പെടുന്നത് വിചിത്രമാണ്. ഗവേഷണത്തിനും വികസനത്തിനും ഫണ്ട് പോലും ഫണ്ട് അനുവദിക്കാത്തവരാണ് ഇപ്പോല്‍ അവകാശവാദമുന്നയിക്കുന്നത്.’ അണ്ണാമലൈ പറഞ്ഞു.
തമിഴ് അഭിമാനത്തിലും സംസ്‌കാരത്തിലും നിങ്ങളുടെ പുതിയ താത്പര്യം സ്വാഗതാര്‍ഹമാണ്, എന്നാല്‍ മുന്‍കാലങ്ങളില്‍ തമിഴ് ജനതയുടെ താത്പര്യം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് മനസിലാക്കാനും ഓര്‍മ്മിപ്പിക്കാനും നിങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയെപ്പോലെ ഒരു അധ്യാപകനെ വേണ്ടിവരും. ഇന്ത്യയെ വിഭജിക്കുന്നതിനുള്ള വാദമുഖങ്ങളാണ് രാഹുല്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ വന്നപ്പോള്‍ പാചകമായിരന്നു മുഖ്യം’ ബിജെപി നേതാവ് പരിഹസിച്ചു.
Discussion about this post