നാഗ്പൂര്‍: ദേശീയ പാത 547-ഇ യുടെ സാവ്നര്‍-ധാപേവാഡ-ഗൗണ്ട്‌ഖൈരി സെക്ഷന്‍ 28.88 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. 720 കോടി രൂപയാണ് പാതയുടെ നിര്‍മ്മാണച്ചെലവ്.
ഗ്രീന്‍ഫീല്‍ഡ് ബൈപാസ്, വലിയ പാലം, റെയില്‍വേ മേല്‍പ്പാലം, ഇരുവശത്തും വാഹന അടിപ്പാത, ബസ് ഷെല്‍ട്ടര്‍ തുടങ്ങി സൗകര്യങ്ങളോടെ നിര്‍മ്മിച്ച ഹൈവേ ഈ പ്രദേശത്തെ ഗതാഗത പ്രശ്നം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാവ്നര്‍-ധാപെവാഡ-ഗൗണ്ടഖൈരി സെക്ഷന്‍ നാലുവരിയാക്കുക്കും. അഡാസയിലെ പ്രസിദ്ധമായ ഗണേശ ക്ഷേത്രത്തിലേക്കും വിത്തല്‍-രുക്മിണി ക്ഷേത്രത്തിലേക്കും തീര്‍ഥാടകര്‍ക്ക് പോകാന്‍ അനുബന്ധപാത ഒരുക്കും. ചന്ദ്രഭാഗ നദിക്ക് കുറുകെയുള്ള പുതിയ നാലുവരി പാലം ധപെവാഡയിലെ ഗതാഗതക്കുരുക്കിന് ആശ്വാസം പകരുമെന്നും യാത്ര സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ കാര്‍ഷിക, പ്രാദേശിക ഉല്‍പന്നങ്ങളുടെ വലിയ വിപണികളിലേക്കുള്ള പ്രവേശനവും ഇത് സുഗമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post