തിരുവനന്തപുരം: ചോദ്യം ചെയ്യലിനിടെ വിദേശയാത്രയ്ക്ക് ശ്രമിച്ച സിഎസ്ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശത്തെ തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതരാണ് യാത്ര തടഞ്ഞത്. സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് ഉള്‍പ്പടെ ഇ ഡി പരിശോധന നടത്തുകയും ബുധനാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബിഷപ്പ് വിദേശയാത്രയ്ക്ക് ശ്രമിച്ചത്. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുകെയിലേക്ക് പോകാനാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് ബിഷപ്പ് വ്യക്തമാക്കിയത്.
മെഡിക്കല്‍ കോളജ് പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍നിന്ന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തിങ്കളാഴ്ച പാളയം എല്‍എംഎസിലെ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ ഓഫീസ്, കാരക്കോണം മെഡിക്കല്‍ കോളജ് ഓഫീസ്, ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ ശ്രീകാര്യം ഗാന്ധിപുരത്തെ വീട്, സഭാ സെക്രട്ടറി പ്രവീണിന്റെ നെയ്യാറ്റിന്‍കരയിലെ വീട് എന്നിവിടങ്ങളില്‍ ഇ ഡി പരിശോധന നടത്തിയത്. 13 മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയ്ക്കിടെ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തില്‍ നിന്നും ഇ ഡി വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞു. രാത്രി വരെ നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷം ഇന്ന് കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് ബിഷപ്പ് ഇന്നലെ അതിരാവിലെ വിമാനത്താവളത്തില്‍ എത്തിയതെന്നത് ശ്രദ്ധേയം.
മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളില്‍നിന്ന് തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസുകളിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്.
Discussion about this post