ന്യൂദല്‍ഹി: ലോകത്തെ മലിന നഗരങ്ങളില്‍ മുമ്പില്‍ ബീജിങ്ങടക്കം അഞ്ച് ചൈനീസ് നഗരങ്ങള്‍. അന്തരീക്ഷമലിനീകരണത്തെത്തുടര്‍ന്നുള്ള രോഗങ്ങള്‍ മൂലം ബീജിങ്ങില്‍ മാത്രം ഒരു ലക്ഷത്തില്‍ 124 പേര്‍ മരിക്കുന്നു എന്നാണ് കണക്ക്. ദല്‍ഹിയും കൊല്‍ക്കൊത്തയും മുംബൈയും ആദ്യ ഇരുപത് നഗരങ്ങളുടെ പട്ടികയിലുണ്ട്. ഒരു ലക്ഷംപേരില്‍ 106 മരണം രേഖപ്പെടുത്തിയ ദല്‍ഹി ആറാം സ്ഥാനത്തും 99 മരണം റിപ്പോര്‍ട്ട് ചെയ്ത് കൊല്‍ക്കത്ത എട്ടാം സ്ഥാനത്തുമാണ്. മുംബൈ പതിനാലാം സ്ഥാനത്താണ്. മറ്റൊരു ഇന്ത്യന്‍ നഗരവും പട്ടികയിലില്ല.
ഏഴായിരം നഗരങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയതെങ്കിലും 103 നഗരങ്ങളെയാണ് റാങ്കിങ്ങിനായി പരിഗണിച്ചത്. പൊതുഇടങ്ങളിലെ മാലിന്യത്തിന്‍റെ കാര്യത്തില്‍ ഒന്നാമത് ഉള്ളത് ചൈനയിലെ ഷാങ്ഹായ് നഗരമാണ്.
Discussion about this post