കൊച്ചി : ഈ വര്‍ഷത്തെ ഏകത പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രശസ്ത ഗായകന്‍ പി. ഉണ്ണികൃഷ്ണന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഒക്ടോബര്‍ നാലിന് ഷാര്‍ജയില്‍ നടക്കുന്ന സംഗീത മഹോത്സവത്തിന്‍റെ സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. ഏകതാ നവരാത്രിമണ്ഡപം സംഗീതോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ഷാര്‍ജയില്‍ പൂര്‍ത്തിയായി. തിരുവനന്തപുരം നവരാത്രി സംഗീത മണ്ഡപത്തിന്‍റെ അതേ മാതൃകയില്‍ രാജ്യത്തിന് വെളിയില്‍ നടക്കുന്ന ഏക സംഗീത മഹോത്സവമാണ് ഷാര്‍ജയില്‍ നടക്കുന്നത്. സപ്തംബര്‍ 26ന് ആരംഭിച്ച് ഒക്ടോബര്‍ നാലിന് സമാപിക്കും.
കേരളത്തില്‍ ഇന്നും ഉള്‍പ്പെടെ ദിവസവും പ്രമുഖരായ കലാകാരന്‍മാര്‍ സംഗീത പരിപാടികളില്‍ പങ്കെടുക്കും. ഒക്ടോബര്‍ അഞ്ചിന് ഏകത വിദ്യാരംഭം ഉണ്ടായിരിക്കും. ഷാര്‍ജയിലെ ഹോട്ടല്‍ ഫോര്‍ പോയിന്റ് ഷറാട്ട ആഡിറ്റോറിയത്തില്‍ വച്ചാണ് ഈ വര്‍ഷത്തെ സംഗീതോത്സവം നടക്കുന്നത്. സംഗീത അര്‍ച്ചനക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒമ്പതു ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ രാത്രി പത്തു വരെ സംഗീതാര്‍ച്ചന നടക്കും.
ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി അഞ്ഞൂറോളം കലാകാരന്മാര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കും. ഓരോ ദിവസവും നാല് വിഭാഗങ്ങളിലാണ് സംഗീതാര്‍ച്ചന. ഓരോ ദിവസവും സ്വാതി തിരുനാള്‍ കൃതികള്‍ പാടി സമര്‍പ്പിക്കും. പക്കമേളത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കും. ദിവസവും 500 ലേറെ സംഗീത ആസ്വാദകരെയാണ് മണ്ഡപത്തില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഏകത പ്രസിഡന്റ് യു.വി. ശശി മേനോന്‍, നെടുമങ്ങാട് ശിവാനന്ദന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post