തായ്‌പേയി: വ്യോമ,നാവിക അതിര്‍ത്തി കടന്ന് തായ്‌വാന് മേല്‍ വീണ്ടും ചൈനയുടെ ഭീഷണി. 21 ചൈനീസ് യുദ്ധവിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും ദ്വീപിനെ വളഞ്ഞിരിക്കു യാണ്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ ചൈനയുടെ 17 വിമാനങ്ങളും അഞ്ച് കപ്പലുകളും രാജ്യത്തിന് ചുറ്റും വിന്യസിച്ചതായി തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു,
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സിന്‍റെ (പിഎല്‍എഎഎഫ്) 17 യുദ്ധവിമാനങ്ങളില്‍ എട്ടെണ്ണം തായ്വാന്‍ കടലിടുക്കിനു മുകളിലൂടെ മധ്യരേഖ കടന്നു. നാല് സിയാന്‍ ജെഎച്ച്-7 ഫൈറ്റര്‍ ബോംബറുകള്‍, രണ്ട് സുഖോയ് എസ്‌യു-30 യുദ്ധവിമാനങ്ങള്‍, രണ്ട് ഷെന്‍യാങ് ജെ-11 ജെറ്റുകള്‍ എന്നിവയായിരുന്നു വിമാനങ്ങള്‍.
ചൈനീസ് നീക്കങ്ങള്‍ നിരീക്ഷിക്കാനും പ്രതികരിക്കാനും കോംബാറ്റ് എയര്‍ പട്രോളുകള്‍, നേവി കപ്പലുകള്‍, വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയെ തായ്‌വാന്‍ ചുമതലപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
Discussion about this post