തൊടുപുഴ: നിരോധിത ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവുമായി പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും എക്‌സൈസിന്‍റെ പിടിയില്‍. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒയും കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയംഗവുമായ മുതലക്കോടം പെട്ടേനാട് മുണ്ടയ്ക്കല്‍ ഷാനവാസ് എം.ജെ.(33), കുമാരമംഗലം കല്ലുമാരി കുന്നത്ത് ഷംനാസ് കെ. ഷാജി(33) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇന്നലെ രാവിലെ മുതലക്കോടത്തിന് സമീപം കാറില്‍ വച്ച് ലഹരി വസ്തുക്കള്‍ കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ഷാനവാസിന്‍റെ കാറും ഷംനാസിന്‍റെ ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ലഹരി മരുന്ന് ഇടപാടുകള്‍ നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഷംനാസ് എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി. പോലീസ് ഉദ്യോഗസ്ഥന്‍ ലഹരി മരുന്ന് വില്പനക്കായി കൈവശം വച്ചിരുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് അന്വേഷണം നത്തുന്നുണ്ടെന്ന് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
ഷംനാസ് നേരത്തെ ലഹരി ഉപയോഗത്തിന് ചികിത്സ തേടിയിരുന്നു. ഷാനവാസും ലഹരി ഉപയോഗിച്ചിരുന്നതായി എക്സൈസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി. ദിലീപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Discussion about this post