ചെന്നൈ: മൈലാപ്പൂരിലെ പച്ചക്കറിച്ചന്തയില്‍ കച്ചവടക്കാരുമായും ജനങ്ങളുമായി സംവദിച്ചും സെല്‍ഫിയെടുത്തും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ രാത്രിയാണ് മൈലാപ്പൂരിലെ സൗത്ത് മാഡ സ്ട്രീറ്റിലെ പച്ചക്കറി കടകളില്‍ ജനങ്ങളെ അത്ഭുതപ്പെടുത്തി കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം. വെറുതെ ആളുകളെ കാണാനും പടംപിടിക്കാനുമായിരുന്നില്ല വരവ്. ‘ന്യൂദല്‍ഹിയിലേക്ക് മടങ്ങും മുമ്പ് അല്പം പച്ചക്കറി വാങ്ങണം. അത് മൈലാപ്പൂരില്‍ നിന്ന് നേരിട്ടാകാമെന്ന് കരുതി’, നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പച്ചക്കറികളും പച്ചിലകളും പഴങ്ങളും വാങ്ങിയായാരുന്നു മടക്കം.
ചെറുപ്പത്തില്‍ ഏറെത്തവണ വന്നിട്ടുള്ള ഇടമാണ് മൈലാപ്പൂരെന്നും ഈ സ്ഥലം മറക്കാനാവില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ ട്വീറ്റ് ചെയ്തു.
കുറച്ച് ചീര വാങ്ങാമെന്ന് പറഞ്ഞാണ് ധനമന്ത്രി വാഹനം നിര്‍ത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന എംഎല്‍എ വാനതി ശ്രീനിവാസന്‍ പറഞ്ഞു. അതി കിട്ടാത്തതുകൊണ്ട് പച്ചക്കായ വാങ്ങി. തോക്കുമൊക്കെയായി സുരക്ഷാഭടന്മാരെ കണ്ടപ്പോള്‍ കച്ചവടക്കാരൊന്നു ഭയന്നു. വന്നതാരാണെന്നും കാര്യമെന്താണെന്നും അറിഞ്ഞതോടെ എല്ലാവരും അടുത്തു. നിരത്തില്‍ കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ കേന്ദ്രമന്ത്രിയെ അടുത്തുള്ള കടയില്‍ നിന്ന് ചായ കുടിക്കാനും ക്ഷണിച്ചു. എന്നാല്‍ മടങ്ങുന്നതിനുള്ള വിമാനത്തിന്‍റെ സമയം പരിഗണിച്ച് 20 മിനിട്ട് മാത്രമേ അവര്‍ക്കൊപ്പം ചെലവഴിക്കാനായുള്ളൂ, വാനതി ശ്രീനിവാസന്‍ പറഞ്ഞു.
അമ്പത്തൂരിലെ കല്ലിക്കുപ്പത്ത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള മള്‍ട്ടി ഡിസിപ്ലിനറി സെന്ററായ ആനന്ദ കരുണ വിദ്യാലയത്തിന്‍റെ ഉദ്ഘാടനത്തിനായാണ് നിര്‍മലാ സീതാരാമന്‍ പ്രദേശത്തെത്തിയത്.
Discussion about this post