ന്യൂദല്‍ഹി : വിവിധ രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ വിമാനത്താവങ്ങളിലെ കോവിഡ് പരിശോധനകള്‍ കര്‍ശ്ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര യാത്രക്കാരില്‍ ഓരോ വിമാനത്തിലേയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പല സംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തില്‍ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ചൈനയാണ് ഇപ്പോള്‍ ലോകത്ത് കോവിഡ് സ്ഥിതി ഏറ്റവും മോശമായി തുടരുന്ന രാജ്യം.
ജനുവരിയിലും മാര്‍ച്ചിലും പുതിയ രണ്ട് കൊവിഡ് തരംഗങ്ങള്‍ക്കൂടി ചൈനയിലുണ്ടാകുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി പകുതിയോടെ പ്രതിദിന കേസുകള്‍ 37 ലക്ഷമായി ഉയരും. മാര്‍ച്ചില്‍ ഇത് 42 ലക്ഷത്തിലേക്ക് എത്തും. കോവിഡ് സീറോയില്‍ നിന്നുള്ള പെട്ടന്നുള്ള പിന്മാറ്റം വന്‍ തിരിച്ചടിയാണ് ചൈനയില്‍ ഉണ്ടാക്കിയിരിക്കുന്നത്. തുടക്കം മുതല്‍ കോവിഡിന്റെ എല്ലാ വശങ്ങളും നിരീക്ഷിക്കുകയും വിശകലനം ചെയ്യുന്ന സ്ഥാപനമാണ് എയര്‍ഫിനിറ്റി ലിമിറ്റഡ്.
പൊതു സ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ചുമ, പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കാണണം. ആഘോഷങ്ങള്‍ ജാഗ്രതയോടെ വേണം. വിദേശ യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം ഐഎംഎയും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
Discussion about this post