ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയില്‍ വന്‍ വനിതാ വിപ്ലവം. ഏകദേശം 108 വനിത ഓഫീസര്‍മാരെ കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. 108 പോസ്റ്റുകളിലേക്കായി 244 വനിതാ ഓഫീസര്‍മാരെ പരിഗണിച്ചു. അതില്‍ 80 പേര്‍ ഇപ്പോഴേ പാസായി.
ഇതാദ്യമായാണ് സേനയില്‍ ഇത്രയധികം വനിതാ ഓഫീസര്‍മാരെ സേനാ യൂണിറ്റുകളെ നയിക്കാന്‍ എത്തുന്നത്. പുരുഷന്മാരുടെ തുല്ല്യ അവസരം നല്‍കാന്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മെനന്‍റ് കമ്മീഷന്‍ പദവി നല്‍കിയിട്ടുണ്ട്.
ഇനി ജൂനിയര്‍ ബാച്ചിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും പെര്‍മെനന്‍റ് കമ്മീഷന്‍ പദവി നല്‍കാന്‍ സേന തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം വൈകാതെ നടപ്പാക്കും.
Discussion about this post