VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

എന്‍റെ ഉയർച്ചയ്‌ക്ക് കാരണം ആർഎസ്എസ്; ജീവിതത്തിന്‍റെ അവസാന ശ്വാസം വരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും ; ബിഎസ് യെദ്യൂരപ്പ

VSK Desk by VSK Desk
25 February, 2023
in ഭാരതം
ShareTweetSendTelegram

എനിക്കായി ഒരു ദിവസം പോലും ഞാൻ ചെലവഴിക്കില്ല. വരും ദിവസങ്ങളിൽ ഞാൻ സംസ്ഥാനത്ത് പര്യടനം നടത്തുകയും, ബിജെപിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ പ്രവർത്തിക്കുകയും ചെയ്യുമെന്ന് ബിഎസ്യെദ്യൂരപ്പ. തന്‍റെ അവസാന നിയമസഭാ പ്രസംഗത്തിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കർണാടക ബിജെപി മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്.

രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആണ് തന്‍റെ ഉയർച്ചക്ക് കാരണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ വെള്ളിയാഴ്ച നിയമസഭയിൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ അവസാന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 79-ാം വയസ്സിൽ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. തന്‍റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ പാർട്ടി കെട്ടിപ്പടുക്കുന്നതിനും അതിനെ അധികാരത്തിലെത്തിക്കുന്നതിനും സത്യസന്ധമായി പരിശ്രമിക്കുമെന്ന് പറഞ്ഞു.

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെ ‘റോൾ മോഡൽ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം നിയമസഭയിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യത്തിനായി വാദിക്കുകയും ചെയ്തു. കർണാടകയിലെ 15-മത് നിയമസഭയുടെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. വരുന്ന മെയ് മാസത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിരമിക്കൽ. പുരുഷ അംഗങ്ങളുടെ സഹകരണത്തോടെ കൂടുതൽ വനിതാ അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണമെന്നും യെദ്യൂരപ്പ നിയമസഭയിൽ ആവിശ്യപ്പെട്ടു.

ശിവമോഗ ജില്ലയിലെ ശിക്കാരിപുര നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും അവരുടെ വിശ്വാസം ആർജ്ജിക്കുകയും ചെയ്യുന്നത് ഓരോ നിയമസഭാംഗത്തിന്റെയും കടമയാണെന്ന് പറഞ്ഞു.ഫെബ്രുവരി 22 ന് ബജറ്റ് ചർച്ചയിൽ പങ്കെടുക്കവേ യെദ്യൂരപ്പ നിയമസഭയിൽ സമാനമായ ഒരു പ്രസംഗം നടത്തിയിരുന്നു. അതിനെ അദ്ദേഹം തന്‍റെ ‘വിടവാങ്ങൽ പ്രസംഗം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

2022 ജൂലൈയിൽ ഇനിവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഹൈക്കമാൻഡ് സമ്മതിച്ചാൽ തന്‍റെ ഇളയ മകനും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്ര മത്സരിക്കുന്ന ശിക്കാരിപുര നിയമസഭാ സീറ്റ് ഒഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ശിവമോഗ ജില്ലയിലെ ശിക്കാരിപുരയിൽ ‘പുരസഭാ’ (ടൗൺ മുനിസിപ്പൽ കൗൺസിൽ) പ്രസിഡന്റായി രാഷ്‌ട്രീയ ജീവിതം ആരംഭിച്ച യെദ്യൂരപ്പ 1983 ൽ ശിക്കാരിപുരയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവിടെ നിന്ന് എട്ട് തവണ വിജയിക്കുകയും ചെയ്തു.

ഫെബ്രുവരി 27 ന് തനിക്ക് 80 വയസ്സ് തികയുമെന്നും, അന്ന് ശിവമോഗ്ഗ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നും അദ്ദേഹം അറിയിച്ചു. താൻ രാഷ്‌ട്രീയത്തിൽ എത്തിയ കാലം മുതൽ മുഖ്യമന്ത്രി ആയിരുന്ന കാലം വരെ പല പ്രഗത്ഭർക്കൊപ്പം പ്രവർത്തിക്കുകുന്നതിനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പ 2021 ജൂലൈ 26-നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

ജെഡി(എസ്) നേതാവ് ദേവഗൗഡയെ റോൾ മോഡൽ എന്ന് അദ്ദേഹം പറഞ്ഞു. 89-കാരനായ അദ്ദേഹം രാജ്യവും സംസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും മാർഗനിർദേശം നൽകുകയും ചെയ്യുന്നു. ദേവഗൗഡയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെയും മറ്റുള്ളവരുടെയും ഉന്നമനത്തിനായി മുഖ്യമന്ത്രി നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പൂർണ്ണ പ്രതിബദ്ധതയോടെയും സംസ്ഥാനത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ സമഗ്രമായ പഠനത്തോടെയും സഭയെ നയിക്കുന്നതിലും തന്റെ കടമ നിറവേറ്റിയതിന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ യെദ്യൂരപ്പ പ്രശംസിച്ചു.

2007 നവംബർ മാസത്തിൽ 7 ദിവസം ഇദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2008 മേയ് മാസം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബി.ജെ.പി. പ്രവർത്തകൻ കൂടി ആയിരുന്നു യെദിയൂരപ്പ. മൂന്ന് പ്രാവശ്യം അദ്ദേഹം കർണാടക മുഖ്യമന്ത്രി ആയിട്ടുണ്ട്.

Share50TweetSendShareShare

Latest from this Category

ഭാരതത്തെ ലോകത്തിന്റെ ധാർമിക കേന്ദ്രമായി പുനഃസ്ഥാപിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോക്ടർജിയും സംഘവും പര്യായപദങ്ങളാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതീയ ആവുക ജീവിതസൗഭാഗ്യം: വി. ശാന്തകുമാരി

 32-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് സമാപനം

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ബിഎംഎസ് പ്രതിനിധിസംഘം കേന്ദ്രതൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കൊച്ചി കായലിനെ ത്രസിപ്പിച്ച് വിജയഭേരി; ചെമ്പിലരയന്‍ സ്മൃതിയില്‍ഘോഷ് പ്രദര്‍ശനം

ഭാരതത്തെ ലോകത്തിന്റെ ധാർമിക കേന്ദ്രമായി പുനഃസ്ഥാപിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോക്ടർജിയും സംഘവും പര്യായപദങ്ങളാണ് : ഡോ. മോഹൻ ഭാഗവത്

ബോൾഗാട്ടി കായലിൽ നാളെ ഘോഷ് പ്രദർശനവും കളരിപ്പയറ്റും

ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റു

ഭാരതീയ ആവുക ജീവിതസൗഭാഗ്യം: വി. ശാന്തകുമാരി

‘തലചായ്‌ക്കാനൊരിടം” പദ്ധതി: സുധയുടെ സുധയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും

 32-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് സമാപനം

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies