ദുംഗാര്‍പൂര്‍(രാജസ്ഥാന്‍): ഗ്രാമവികാസ് പ്രവര്‍ത്തകരുടെ രണ്ട് ദിവസത്തെ ദേശീയ സമ്മേളനത്തിന് ദുംഗാര്‍പൂരിലെ ഭേമായിയില്‍ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി രാജസ്ഥാനിലെ വികസിത ഗ്രാമങ്ങളുടെ പ്രദര്‍ശനം ഗോവത്സ് പൂജയോടെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍ എന്നിവയിലൂടെ മാതൃകാപരമായ വികസനം സാധ്യമാക്കുന്ന പ്രഭാത ഗ്രാമങ്ങള്‍ രാജ്യത്തുടനീളം ഉണ്ടാകാന്‍ സമാജം സ്വയം യത്‌നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗത വാദ്യോപകരണങ്ങളുമായി നൂറുകണക്കിന് സ്ത്രീകളുടെ അകമ്പടിയോടെ കലശയാത്ര നടത്തിയാണ് ഭേമായിയില്‍ ഗ്രാമവാസികള്‍ സര്‍സംഘചാലകനെ വരവേറ്റത്. ആര്‍എസ്എസ് അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് സ്വാന്തരഞ്ജന്‍, രാജസ്ഥാന്‍ ഏരിയ പ്രചാരകന്‍ നിംബരം, ചിറ്റൂര്‍ പ്രവിശ്യാ പ്രചാരകന്‍ വിജയാനന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വിപുലമായ പ്രദര്‍ശനമാണ് ഗ്രാമവികാസ് സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. കോട്ട ജില്ലയിലെ ദുംഗര്‍ജ്യ, ബാന്ദ്രയിലെ രൂപപുര, ബന്‍സ്വാരയിലെ രാഖോ, രാജ്സമന്ദിലെ പീപ്ലാന്ത്രി എന്നിവിടങ്ങളിലെ ഗ്രാമവികാസ ചരിത്രം ചിത്രങ്ങളിലൂടെ പ്രദര്‍ശിനിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും.
നേരത്തെ ദുംഗര്‍പൂരിലെ ബനേശ്വര്‍ധാമിലെത്തിയ സര്‍സംഘചാലക് പീഠാധിപതി മഹന്ത് സ്വാമി അച്യുതാനന്ദിനെ നാഗ്പൂരിലേക്ക് ക്ഷണിച്ചു.
Discussion about this post