ഉജ്ജയിന്‍: ഗോത്രവര്‍ഗ പട്ടികയില്‍ പുതിയ വിഭാഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള തീരുമാനം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് ഉജ്ജയിനില്‍ ചേര്‍ന്ന വനവാസി കല്യാണ ആശ്രമം അഖില ഭാരതീയ പ്രതിനിധി സമ്മേളനം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ലോകൂര്‍ കമ്മറ്റി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ലോകൂര്‍ കമ്മറ്റി നിര്‍ദേശങ്ങളെ പാടേ അവഗണിച്ചുകൊണ്ടാണ് 1970ന് ശേഷം ഗോത്രവര്‍ഗ പട്ടികയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത് എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സംഘടനയ്ക്കുള്ളിലും വനവാസി സമാജത്തിനുള്ളിലും ബോധവല്‍ക്കരണം നടത്തും.
സാമൂഹ്യപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും സമ്പര്‍ക്കം ചെയ്യും ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ അധ്യക്ഷന്‍ ഹര്‍ഷ് ചൗഹാന്‍, കമ്മിഷന്‍ അംഗം അനന്ത് നായക് എന്നിവരും പ്രതിനിധികളുമായി സംവദിച്ചു. വനവാസി സമൂഹത്തിന്‍റെ സ്വത്വത്തിനും നിലനില്‍പ്പിനും വികസനത്തിനും വേണ്ടിയാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ഷ് ചൗഹാന്‍ പറഞ്ഞു. വനവാസി യുവാക്കള്‍ അവരുടെ സംസ്‌കാരം, ചരിത്രം, സാമൂഹിക വ്യവസ്ഥ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തണം. തെറ്റിദ്ധാരണകള്‍ നീക്കി ശരിയായ ചരിത്രം ജനങ്ങള്‍ക്കു മുന്നിലെത്തിക്കണം, അദ്ദേഹം പറഞ്ഞു.
വനവാസി കല്യാണ്‍ ആശ്രമത്തിന്റെയും ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച ജന്‍ജാതി ഗൗരവ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു.
ആദിവാസി മേഖലകളിലെ വിളര്‍ച്ചയും പോഷകാഹാരക്കുറവും കണക്കിലെടുത്ത് അഖില ഭാരതീയ ചികിത്സാ പ്രമുഖ് ഡോ. പങ്കജ് ഭാട്ടിയ ‘അനാമിക’ പദ്ധതിക്ക് കീഴില്‍ നിലവിലുള്ള ചികിത്സാ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുകയും 10,000 പേര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യും.
Discussion about this post