ബെംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ദക്ഷിണ കന്നടയിലെ ബെല്ലാരിയിലെ പുട്ടൂരി്ല്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ലക്ഷം വിലയിട്ട കൊലയാളി സംഘത്തിലെ തുഫൈലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് തുഫൈല്‍.
ബെംഗളൂരുവിലെ ദാസറഹള്ളിയില്‍ നിന്നാണ് തുഫൈലിനെ പിടികൂടിയത്. വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ഇനിയും മൂന്ന് പ്രധാന പ്രതികളെ പിടികൂടാനുണ്ട്. മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈചാര്‍, ഉമ്മര്‍ ഫറൂഖ് എന്ന ഉമ്മര്‍, അബുബക്കര്‍ സിദ്ദിഖ് എന്ന പനിടെഡ് സിദ്ദിഖ് എന്നിവരാണ് ഇനി പിടിയിലാകാന്‍ ഉള്ളത്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സമ്മാനത്തുക നല്‍കും.
നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തകരാണ് ഈ മൂന്ന് പേരും. നേരത്തെ ജനവരിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 20 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പ്രതികളാക്കിയിട്ടുണ്ട്. സമൂഹത്തില്‍ ഭയവും ഭീതിയും വിതയ്ക്കുകയാണ് കൊലയുടെ ലക്ഷ്യമെന്ന് എന്‍ഐഎ പറയുന്നു.
Discussion about this post