ന്യുദല്‍ഹി: അടുത്ത അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ നൂറ് ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകളാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പ്രതിരോധമന്ത്രാലയം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ മുഖ്യ പങ്കാളിയായി മാറുകയാണ്. പ്രതിരോധമേഖല ശരിയായ ദിശയിലാണ്. അമൃത കാലഘട്ടത്തിന്റെ അവസാനത്തോടെ ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍എസ് വിക്രാന്തില്‍ കമാന്‍ഡേഴ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്നാഥ് സിങ്.
ധൈര്യത്തിലൂടെയും സമര്‍പ്പണത്തിലൂടെയും രാജ്യ താത്പര്യം സംരക്ഷിക്കുന്നതില്‍ നാവികസേന നിലകൊള്ളുന്നത്. ഭാവിയിലെ വെല്ലുവിളികള്‍ പ്രവചനാതീതമാണെന്നും അതിനായുള്ള വികസനമാണ് വേണ്ടതെന്നും രാജ്നാഥ് പറഞ്ഞു. വടക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലകള്‍ പോലെ തന്നെ രാജ്യത്തെ മുഴുവന്‍ തീരമേഖലകളും ശക്തമാക്കേണ്ടതുണ്ട്. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ സദാ ജാഗരുകരാകണം. സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിക്കായി അതിര്‍ത്തികള്‍ സുരക്ഷിതമായിരിക്കേണ്ടതുണ്ട്.
സാമ്പത്തിക പുരോഗതിയും സുരക്ഷയും പരസ്പരം ബന്ധപ്പെട്ടതാണ്. നമ്മുടെ ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ പൂര്‍ണമായും സ്വയം പര്യാപ്തമാകേണ്ടതുണ്ട്. പ്രതിരോധമേഖലയിലെ ആത്മനിര്‍ഭര്‍ ഭാരതിനായി ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. പ്രതിരോധമേഖലയുടെ 75 ശതമാനവും ആഭ്യന്തരമായി നിര്‍മിക്കുന്നതാണ്. സ്വന്തമായി നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് അഭിമാനമാണെന്നും രാജ്നാഥ് പറഞ്ഞു.
Discussion about this post