ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ രണ്ട് വരി പാത നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. പാത നവീകരിക്കുന്നത്തോടെ കരസേനയുടെ ചരക്ക് വാഹനങ്ങൾ അതിർത്തി നിയന്ത്രണ രേഖയിലെത്താൻ 180 കിലോമീറ്റർ ദൂരം കുറയുമെന്ന് സർക്കാർ അറിയിച്ചു. ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർക്കും അർദ്ധ സൈനികർക്കും വേഗത്തിൽ എത്താൻ കഴിയുന്ന പാതയാണ് നവീകരിക്കുന്നത്.
അടുത്ത് മൂന്ന് വർഷത്തിനുള്ളിൽ അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിയാങ് നദിക്ക് കുറുകെ 386 നീളമുള്ള പാലം നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു.യിങ്കിയോങ് മുതൽ ടൂട്ടിംഗ് വരെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങൾക്ക് മികച്ച കണ്ക്ടവിറ്റി നൽകുന്നതായി സർക്കാർ അറിയിച്ചു. യിങ്കിയോങിനും ടൂട്ടിംഗിനും ഇടിയിൽ ബന്ധിപ്പിക്കുന്ന പാലം 330 കിലോമീറ്റർ ദൂരത്തിൽ നിന്ന് 150 കിലോമീറ്റർ ദൂരം കുറയുമെന്ന് സർക്കാർ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മാർച്ച് 24-ന് പദ്ധതിയ്‌ക്കായി 199 കോടി രൂപയുടെ ലേലം സർക്കാർ നടത്തിയിരുന്നു.
യിങ്കിയോങ് നഗരത്തിലെ സിയാങ് നദിക്ക് കുറുകെയുള്ള ഗാന്ധി പാലം നാല് വർഷം മുൻപാണ് ഉദ്ഘാടനം ചെയ്തത്. ഇത് ഇന്ത്യയിലെ ഏറ്റവും നീളമേറിയ സിംഗിൾ സ്റ്റീൽ കേബിൾ പാലമാണിത്. എന്നാൽ കേബിൾ പാലത്തിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു.
Discussion about this post