ഹല്‍ദ്വാനി(ഉത്തരാഖണ്ഡ്): പൊതുസ്ഥലത്ത് കൂട്ട നമാസ് നടത്താനുള്ള ഇസ്ലാമിക തീവ്രസംഗഠനകളുടെ നീക്കത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ഹല്‍ദ് വാനിയില്‍ എഴുന്നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഹല്‍ദ്വാനിയിലെ ഭോട്ടിയ പരവ് പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് ആവാസ് വികാസ് കോളനിയില്‍ പൊതുസ്ഥലത്ത് കൂട്ടനമാസ് നടത്തിയത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്ന
അഭിഭാഷകനായ സഫര്‍ സിദ്ദിഖിന്‍റെ നേതൃത്വത്തിലാണ് നമാസ് നടന്നത്. സംഘര്‍ഷത്തില്‍ ചടങ്ങിന് നേതൃത്വം നല്‍കിയ ഇമാം ഷാഹിദ് ഹുസൈന് മര്‍ദ്ദനമേറ്റിരുന്നു. ഇതിനെതിരെ ഇമാമും സഫര്‍ സിദ്ദിഖും പരാതിയുമായി പോലീസിനെ സമീപിച്ചു. അന്വേഷണത്തില്‍ സിദ്ദിഖിന്റെ വീട് കേന്ദ്രീകരിച്ചാണ് കൂട്ടനമാസിന് പദ്ധതിയിട്ടതെന്നും ഈ വീട് അനധികൃതമായി നിര്‍മ്മിച്ചതാണെന്നും കണ്ടെത്തി.
ഭോട്ടിയ പരവ് എസ്എച്ച്ഒ ഹരേന്ദ്ര ചൗധരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വീടും സ്വത്തും മുദ്രവച്ചു.
Discussion about this post