പൂനെ: രാഹുലിനെതിരെ അപകീര്‍ത്തിക്കേസുമായി വീരസവര്‍ക്കറുടെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ കോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ വിനായക ദാമോദര സവര്‍ക്കറിനെതിരെ മോശവും അസത്യം നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ സിറ്റി കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് സത്യകി സവര്‍ക്കര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Discussion about this post