ന്യൂദല്‍ഹി: എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ 16ന് ചോദ്യം ചെയ്യും. രാവിലെ 11ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കേജ്‌രിവാളിന് അറിയിച്ചിട്ടുണ്ട്. സിബിഐ ആസ്ഥാനത്തുവച്ചാകും ചോദ്യം ചെയ്യല്‍. കേസില്‍ ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ദല്‍ഹി സര്‍ക്കാരിന്‍റെ 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ചില ഡീലര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ആദ്യം ഇത് ആം ആദ്മി പാര്‍ട്ടി ശക്തമായി നിഷേധിച്ചെങ്കിലും പിന്നീട് നയം റദ്ദാക്കി.
എക്സൈസ് നയത്തിലെ പരിഷ്‌ക്കരണങ്ങള്‍, ലൈസന്‍സികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കല്‍, ലൈസന്‍സ് ഫീസില്‍ ഇളവ്, അനുമതിയില്ലാതെ എല്‍-1 ലൈസന്‍സ് നീട്ടല്‍ തുടങ്ങിയ ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ട്.
Discussion about this post