ന്യൂദല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ദേശീയ പതാക വലിച്ചെറിഞ്ഞ സംഭവത്തില്‍ അന്വേഷണത്തിന് എന്‍ഐഎ. ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രകടനത്തിനിടെ ബ്രിട്ടീഷ് പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന സംഭവം അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് ഏറ്റെടുത്തു.
ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടര്‍ ടെററിസം ആന്‍ഡ് കൗണ്ടര്‍ റാഡിക്കലൈസേഷന്‍ (സിടിസിആര്‍) വിഭാഗം കേസ് എന്‍ഐഎയ്ക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ദല്‍ഹി പോലീസില്‍ നിന്നാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്. യുഎപിഎ പ്രകാരമാണ് വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള എന്‍ഐഎയുടെ പ്രത്യേക സംഘം വൈകാതെ’ ലണ്ടന്‍ സന്ദര്‍ശിക്കും.
Discussion about this post