ന്യൂദല്‍ഹി: വന്ദേഭാരത് ട്രെയിനിനൊപ്പം കൊച്ചി വാട്ടര്‍മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷലിനാണ് പ്രധാനമന്ത്രി വന്ദേഭാരതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
ഇതിന് പിന്നാലെ കൊച്ചി വാട്ടര്‍ മെട്രോയും പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. കൊച്ചിയ്ക്ക് ചുറ്റുമുള്ള പത്ത് ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് കൊച്ചി വാട്ടര്‍മെട്രോ. കൊച്ചി മെട്രോയുടെ ഭാഗമായി കെഎംആര്‍എല്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂത്തിയാക്കിയിരുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുക.
ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയും വൈറ്റില മുതല്‍ കാക്കനാട് വരേയും രണ്ട് സര്‍വ്വീസുകളാണ് വാട്ടര്‍മെട്രോയുടെ ഭാഗമായി ഉണ്ടാവുക. ഈ സര്‍വ്വീസുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
Discussion about this post