വാരാണസി: പ്രശസ്ത റഷ്യന്‍ മനഃശാസ്ത്രജ്ഞന്‍ ആന്റണ്‍ ആന്‍ഡ്രീവ് ഹിന്ദു ധര്‍മ്മം സ്വീകരിച്ചു. കാശിയിലെ ശിവാലയില്‍ വാഗ് യോഗ ചേതനാപീഠത്തില്‍ നടന്ന ചടങ്ങിലാണ് തന്ത്രദീക്ഷ സ്വീകരിച്ചത്. അനന്താനന്ദ് നാഥ്’ എന്ന പുതിയ പേരും അദ്ദേഹം സ്വീകരിച്ചു. പണ്ഡിറ്റ് ആശാപതിശാസ്ത്രിയില്‍ നിന്നാണ് ആന്റണ്‍ ആന്‍ഡ്രീവ് ദീക്ഷ സ്വീകരിച്ചത്.
സെന്റ് പീറ്റേഴ്സ്ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്റണ്‍ ആന്‍ഡ്രീവിന് ഹിന്ദുധര്‍മ്മത്തോടും സംസ്‌കാരത്തോടും തുടക്കം മുതലേ അടുപ്പമുണ്ടായിരുന്നു. ഏറെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് വാരണാസിയിലെ വാഗീശ ശാസ്ത്രിയില്‍നിന്ന് തന്ത്രവിദ്യ പഠിക്കാനുള്ള ആഗ്രഹവുമായി 2015 ജനുവരിയിലാണ് ആന്റണ്‍ ഇന്ത്യയിലെത്തിയത്.\
എന്നാല്‍ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയ ആന്റണ്‍ 2016ല്‍ വീണ്ടും ഇന്ത്യയിലെത്തി. ഗുരു വാഗീശ ശാസ്ത്രി 2022-ല്‍ അന്തരിച്ചു. 2023 ഏപ്രില്‍ 25ന് ആന്റണ്‍ പണ്ഡിറ്റ് ആശാപതി ശാസ്ത്രിയെ സമീപിച്ച് പഠനം പൂര്‍ത്തിയാക്കുകയായിരുന്നു.
ഇത്തരത്തില്‍ ദീക്ഷ സ്വീകരിക്കുന്നവരില്‍ റഷ്യയില്‍ നിന്നും ഉക്രെയ്‌നില്‍ നിന്നുമുള്ള ആളുകളുടെ എണ്ണം കൂടുതലാണെന്ന് ആശാപതി ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു.
Discussion about this post