ഇംഫാല്‍: പുതിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരിലുടനീളം സൈന്യവും ആസാം റൈഫിള്‍സും ആധിപത്യം ശക്തമാക്കി. ഇംഫാല്‍ ഈസ്റ്റിലും ചര്‍ചന്ദ്പൂരിലുംമെയ്തിയ ഗോത്രവിഭാഗത്തിന് നേരെ കുക്കി തീവ്രവാദികള്‍ നടത്തിയ അക്രമം സൈന്യം തടഞ്ഞെങ്കിലും സായുധരായ അക്രമികള്‍ ഒറ്റപ്പെട്ട വെടിവയ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മണിപ്പൂരില്‍ ഈ മാസം ആദ്യമുണ്ടായ കലാപത്തില്‍ അറുപത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. അക്രമത്തിനിടെ ചില വീടുകള്‍ കത്തിച്ചിട്ടുണ്ട്.
കേന്ദ്ര സായുധ പോലീസ് സേന(സിഎപിഎഫ്), മണിപ്പൂര്‍ പോലീസ്, മണിപ്പൂര്‍ റൈഫിള്‍സ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബി), വില്ലേജ് ഡിഫന്‍സ് ഫോഴ്‌സ്(വിഡിഎഫ്) എന്നിവരടക്കം കൂടുതല്‍ സുരക്ഷാ സേനയെയും ഉദ്യോഗസ്ഥരെയും സംസ്ഥാനത്ത് വിന്യസിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംഘര്‍ഷമേഖലയായി കണ്ടെത്തിയ 38 ഇടങ്ങളില്‍ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്.















Discussion about this post