VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

VSK Desk by VSK Desk
3 June, 2023
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് മറിഞ്ഞ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തുടർന്ന് എക്‌സ്പ്രസ് ട്രെയിനിന്റെ എട്ടോളം ബോഗികൾ മറിയുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പശ്ചിമ ബംഗാളിലെ ഷാലിമറിൽ നിന്ന് പുറപ്പെടുകയും ചെന്നൈയിലെ പുറച്ചി തലൈവർ ഡോ. എംജി രാമചന്ദ്രൻ റെയിൽവേ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 3.30നായിരുന്നു ട്രെയിൻ സർവീസ് ആരംഭിച്ചത്. ബലസൂർ സ്റ്റേഷനിൽ 6.30ന് എത്തിച്ചേർന്നു. ഇന്ന് വൈകിട്ട് 4.50-നായിരുന്നു ട്രെയിൻ ചെന്നൈയിൽ എത്തേണ്ടിയിരുന്നത്.

അപകടത്തിൽപ്പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. ഇതിൽ 300-പേർ റിസർവ് ചെയ്യാതെയാണ് കയറിയത്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടായിരിക്കുകയാണ്.

അതേസമയം, ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടുവെങ്കിൽ അവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും.

18 ട്രെയിനുകൾ പൂർണമായി റദ്ദാക്കി; 38 ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, ട്രെയിൻ ലിസ്റ്റ്

02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി ഹൗറ-ചെന്നൈ മെയിൽ
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാർ-പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാർ-സംബാൽപൂർ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീൽദാ-പുരി തുരന്തോ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വർ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12821 ഷാലിമാർ-പുരി ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12892 പുരി-ബാംഗിരിപോസി
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02838 പുരി-സന്ത്രഗാച്ചി സ്പെഷ്യൽ
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12842 ചെന്നൈ-ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്

ടാറ്റാനഗർ വഴിതിരിച്ച് വിട്ട ട്രെയിനുകൾ

02.06.2023-ന് യാത്ര ആരംഭിക്കുന്ന 22807 സാന്ത്രാഗച്ചി-ചെന്നൈ എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കുന്ന 22873 ദിഘ-വിശാഖപട്ടണം എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കുന്ന 18409 ഷാലിമാർ-പുരി ശ്രീ ജഗന്നാഥ് എക്സ്പ്രസ്
02.06.2023-ന് യാത്ര ആരംഭിക്കുന്ന 22817 ഹൗറ-മൈസൂർ എക്സ്പ്രസ്

മറ്റ് ട്രെയിനുകളുടെ മാറ്റങ്ങൾ

01.06.2023-ന് ദില്ലിയിൽ നിന്ന പുറപ്പെട്ട 12802 ന്യൂഡൽഹി-പുരി പുരുഷോത്തം എക്സ്പ്രസ് ടാറ്റ-കെന്ദുജാർഗഡ് വഴി തിരിച്ചുവിട്ടു
01.06.2023-ന് ഋഷികേശിൽ നിന്ന് പുറപ്പെട്ട 18478 ഋഷികേശ്-പുരി കലിംഗ ഉത്കൽ എക്സ്പ്രസ് ടാറ്റ-കെന്ദുജാർഗഡ് വഴി തിരിച്ചുവിട്ടു
03.06.2023-ന് പുരിയിൽ നിന്നുള്ള പുരി-ആനന്ദ് വിഹാർ (ന്യൂഡൽഹി) നന്ദൻകനൻ എക്സ്പ്രസ് 12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു
03.06.2023-ന് ജലേശ്വരിൽ നിന്നുള്ള 08415 ജലേശ്വര്-പുരി സ്‌പെഷ്യൽ ജലേശ്വറിന് പകരം ഭദ്രകിൽ നിന്ന് യാത്ര ആരംഭിക്കും.

Share2TweetSendShareShare

Latest from this Category

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് വിദ്യാർത്ഥികളുടെ ദീപാവലി ആഘോഷം

നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ദീപപ്രഭയില്‍ മുങ്ങി അയോദ്ധ്യ; വീണ്ടും ഗിന്നസ് റിക്കാര്‍ഡ്

രാഷ്ട്ര നിര്‍മാണത്തില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക്: ദത്താത്രേയ ഹൊസബാളെ

കുതിച്ചുയർന്ന് ഭാരതത്തിന്റെ എയർ പവർ; ലോകത്തെ മൂന്നാമത്തെ വ്യോമസേനാ ശക്തിയായി ഭാരതം

പ്രകൃതി സൗഹൃദ സുസ്ഥിര ജീവിതത്തിനുള്ള മാർഗം ഭാരതത്തിന്നുണ്ട്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘ പ്രവർത്തനം മേനോൻ സാറിന് സാധനയായിരുന്നു: ഡോ. മോഹന്‍ ഭാഗവത്

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് വിദ്യാർത്ഥികളുടെ ദീപാവലി ആഘോഷം

നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

തുറവൂര്‍ വിശ്വംഭരന്‍ ജ്ഞാനയോഗി: ഡോ. വി.പി. ജോയി

ദീപപ്രഭയില്‍ മുങ്ങി അയോദ്ധ്യ; വീണ്ടും ഗിന്നസ് റിക്കാര്‍ഡ്

അറിവിന്റെ അശ്വമേധം നയിച്ച ഒരാള്‍

രാഷ്ട്ര നിര്‍മാണത്തില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക്: ദത്താത്രേയ ഹൊസബാളെ

പിഇബി മേനോന്‍ നിസ്വാര്‍ത്ഥ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമാതൃക: എസ്. സേതുമാധവന്‍

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies