കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയ ദിന്‍ഹതയിലും കുച്ച് ബിഹാറിലും ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ സന്ദര്‍ശനം. കഴിഞ്ഞദിവസം ദിന്‍ഹതയിലെത്തിയ ഗവര്‍ണര്‍ അക്രമത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. രാത്രി വൈകി അദ്ദേഹം മടങ്ങിയതിന് ശേഷം ദിന്‍ഹതയില്‍ വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറി.
ശനിയാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രാത്രിയില്‍ കുച്ച് ബിഹാറില്‍ തങ്ങിയ ഗവര്‍ണര്‍ പുലര്‍ച്ചെ പരിക്കേറ്റ അഞ്ച് പേരെയും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ആശുപത്രി അധികൃതരുമായി സംസാരിച്ച സി.വി. ആനന്ദബോസ് പരിക്കേറ്റവര്‍ക്ക് കഴിയുന്നത്ര മികച്ച ചികിത്സ ഉറപ്പാക്കാന്‍ അവരോട് ആവശ്യപ്പെട്ടു.
കുച്ച്ബിഹാറിലെ സര്‍ക്യൂട്ട് റൂമിലേക്ക് പോലീസുദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് സിന്‍ഹ, കുച്ച് ബിഹാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി), ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്ക് അടിയന്തരമായി ഇടപെടാനുള്ള നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസം ദിന്‍ഹതയിലെത്തിയ അദ്ദേഹം മരിച്ചവരുടെയും പരിക്കേറ്റവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളോട് നേരിട്ട് സംസാരിച്ചു. നേരത്തെ തൃണമൂല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രശാന്ത ബാസുനിയയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ ബന്ധുക്കലെ ആശ്വസിപ്പിച്ചു. പരാതി പരിഹാരത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം രാജ്ഭവനില്‍ തുറന്നിട്ടുണ്ട്.
Discussion about this post