ഭോപാല്‍: മധ്യപ്രദേശിലെ പിന്നാക്കമേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ സൗഹാര്‍ദ യാത്രയുമായി ബിജെപി. സന്ത് ശിരോമണി രവിദാസ് ജി സമരസത യാത്ര’ എന്ന് പേരിട്ടിരിക്കുന്ന സൗഹാര്‍ദയാത്ര സിങ്ഗ്രൗലി ജില്ലയില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും.
പൂര്‍വ സിങ്ഗ്രൗളി, നീമച്ച്, ദക്ഷിണ്‍ ബാലാഘട്ട്, ഉത്തര്‍ മൊറേന എന്നിവയുള്‍പ്പെടെ പ്രധാനമേഖലകളിലൂടെയാണ് 18 ദിവസത്തെ യാത്ര. ആഗസ്ത് 12ന് ബുന്ദേല്‍ഖണ്ഡിലെ സാഗര്‍ നഗരത്തില്‍ നടക്കുന്ന സമാപന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സന്ത് രവിദാസ് മന്ദിരത്തിന്റെയും മ്യൂസിയത്തിന്റെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
മധ്യപ്രദേശ് പട്ടികജാതി മോര്‍ച്ച അധ്യക്ഷന്‍ ഡോ. കൈലാഷ് ജാദവിന്റെ നേതൃത്വത്തിലുള്ള സംഘം യാത്രയ്ക്ക് മുന്നോടിയായി വാരാണസിയില്‍ സന്ത് രവിദാസിന്റെ ജന്മസ്ഥാനം സന്ദര്‍ശിക്കും. നേരത്തെ ഏപ്രിലില്‍ ഡോ.ബി.ആര്‍. അംബേഡ്കറുടെ ജന്മദിനം പ്രമാണിച്ച് ഗ്വാളിയോറില്‍ ബിജെപി പിന്നാക്ക ജനതയുടെ മഹാകുംഭ പരിപാടി സംഘടിപ്പിച്ചിരുന്നു.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post