ന്യൂദല്‍ഹി: രാജ്യത്ത് പുതിയ 808 എഫ്എം റേഡിയോ സ്റ്റേഷനുകള്‍ കൂടി വരുന്നു. 284 നഗരങ്ങളിലായി 808 എഫ്എം റേഡിയോ സ്റ്റേഷനുകളുടെ ഇ-ലേലം ഉടന്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ന്യൂദല്‍ഹിയില്‍ റീജിയണല്‍ കമ്മ്യൂണിറ്റി റേഡിയോ സമ്മേളനത്തെ അഭിസംബോധന ചെയ്യ്യുകയായിരുന്നു അദ്ദേഹം
റേഡിയോ സ്റ്റേഷനുകള്‍, പ്രത്യേകിച്ച് കമ്മ്യൂണിറ്റി റേഡിയോ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നേടുന്നതിന്റെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
26 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 113 നഗരങ്ങളില്‍ നിലവില്‍ 388 എഫ്എം റേഡിയോ സ്റ്റേഷനുകളാണുള്ളത്. റേഡിയോ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായാണ് പുതിയ ഇ ലേലം, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
Discussion about this post