ദില്ലി: എന്‍സിഇആര്‍ടി പാഠപുസ്തകം തയ്യാറാക്കാനുള്ള സമിതിയിൽ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായി സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. ഗായകന്‍ ശങ്കര്‍ മഹാദേവനും ഈ സമിതിയില്‍ ഉണ്ട്. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മുന്‍ ഡിജി ആയിരുന്ന ഡോ. ശേഖര്‍ മണ്ഡേ, പ്രൊഫസര്‍ സുജാതാ രാമദൊരെ, യു വിമല്‍ കുമ, മൈക്കല്‍ ദനിനോ, സുരിന രാജന്‍, ചാമു കൃഷ്ണ ശാസ്ത്രി, ഗജാനന്‍ ലോന്ധേ, രബിന്‍ ഛേത്രി, പ്രത്യുഷ കുമാര്‍ മണ്ഡല്‍, ദിനേഷ് കുമാര്‍, ക്രിതി കപൂര്‍, രഞ്ജന അറോറ എന്നിവരാണ് 19 അംഗ സമിതിയില്‍ ഇടം പിടിച്ചിട്ടുള്ളവര്‍. ബിസിനസ്, നയരൂപീകരണം, വിദ്യാഭ്യാസം, സാമൂഹ്യസേവനം, കായികം, ബ്യൂറോക്രസി തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഈ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എന്‍സിഇആർടി. മൂന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്കരിക്കാന്‍ ചുമതലയുള്ളതാണ് ഈ 19 അംഗ സമിതി.ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യ കൂടിയാണ് സുധാമൂര്‍ത്തി. യുകെയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി റിഷി സുനാക് സുധാമൂര്‍ത്തിയുടെ മകള്‍ അക്ഷതാ മൂര്‍ത്തിയുടെ ഭര്‍ത്താവാണ്.
ഒട്ടേറെപ്പേര്‍ സുധാമൂര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. സുധാമൂര്‍ത്തിയേ പോലെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പാഠപുസ്തക കമ്മിറ്റിയിലേക്ക് എത്താന്‍ വൈകിയെന്നാണ് പലരും പ്രതികരിച്ചത്.
പത്മശ്രീ ലഭിച്ച സുധാമൂര്‍ത്തി എംടെക് കാരിയും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതില്‍ സമര്‍ത്ഥയുമാണ്. ഇന്‍ഫോസിസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി നാരായണമൂര്‍ത്തി കെട്ടിപ്പടുത്തതിന് പിന്നില്‍ സുധാമൂര്‍ത്തിയുടെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും കഥ കൂടിയുണ്ട്. ഈയിടെ ഇംഗ്ലീഷില്‍ പുസ്തകരചനയില്‍ ശ്രദ്ധയര്‍പ്പിക്കുന്ന ഇതുവരെ 33 പുസ്തകങ്ങള്‍ രചിച്ചു. പലതും ആത്മകഥാംശമുള്ള പുസ്തകങ്ങളാണ്. അതിലെ അനുഭവങ്ങള്‍ ജീവിതത്തില്‍ വഴികാട്ടുന്നവയാണ്.
മോദിയുടെ ദുരിതാശ്വാസസഹായനിധിയായ പിഎം കെയറിലെ ബോര്‍ഡ് ഓഫ് ട്രസ്റ്റി കൂടിയാണ് സുധാമൂര്‍ത്തി. മോദിയുമായി അടുത്തബന്ധം പുലര്‍ത്താന്‍ തുടങ്ങിയതോടെ സുധാമൂര്‍ത്തിയ്ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നുതുടങ്ങി. ഇതധികവും രാഷ്ട്രീയ ദുഷ്ടലാക്ക് വെച്ചുള്ള കുപ്രചരണമാണ്.
Discussion about this post