ന്യൂദല്‍ഹി: ഭാരതത്തിന്റെ പാരമ്പര്യം ഹിന്ദുത്വമാണെന്നും ഇസ്ലാമടക്കമുള്ള മതങ്ങള്‍ മതപരിവര്‍ത്തനത്തിന്റെ ഭാഗമായി വേരുറച്ചതാണെന്നും മുന്‍ കേന്ദ്രമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്‍മാനുമായ ഗുലാം നബി ആസാദ്. കശ്മീരിന്റെ ജനസംഖ്യാ മാറ്റത്തെ ഉദാഹരിച്ചുകൊണ്ടാണ് ഗുലാം നബി ഭാരതത്തിലെ വിശ്വാസങ്ങളുടെ ചരിത്രത്തെക്കുറിച്ച് തന്റെ വീഡിയോ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ഭാരതത്തിലെ ജനിച്ചവരെല്ലാം ഹിന്ദുക്കളായി തന്നെയാണ് ജനിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇസ്ലാം കടന്നുവന്നത്. പുരാതനഹിന്ദുത്വം ഈ മണ്ണില്‍ വേര് പിടിച്ചതാണ്. കുറച്ച് മുസ്ലീങ്ങള്‍ മുഗള്‍ സേനയുടെയും മറ്റും ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാകാം. മറ്റുള്ളവര്‍ കാലങ്ങള്‍ കൊണ്ട് ഹിന്ദുവിശ്വാസങ്ങളില്‍ നിന്ന് മതം മാറ്റപ്പെട്ട് മുസ്ലീങ്ങളായവരാണ്, ഗുലാം നബി ആസാദ് പറയുന്നു. ആറ് നൂറ്റാണ്ട് മുമ്പ് കശ്മീരി പണ്ഡിറ്റുകള്‍ ഭൂരിപക്ഷമായിരുന്ന നാടാണ് ജമ്മുകശ്മീരെന്ന് ഗുലാം നബി ചൂണ്ടിക്കാട്ടി.
ഈ നാട്ടിലെ എല്ലാവരുടെയും പാരമ്പര്യം ഹിന്ദുത്വമാണ്. മുസ്ലീം, ബ്രാഹ്മണര്‍, രജപുത്രര്‍, കശ്മീരികള്‍, ദളിതര്‍, ഗുജ്ജറുകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ഈ മാതൃഭൂമിയുമായും അതിന്റെ പാരമ്പര്യവുമായും ബന്ധപ്പെട്ടാണിരിക്കുന്നത്, ഗുലാം നബി പറഞ്ഞു.
Discussion about this post