ലഖ്‌നൗ: തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അയോധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രജനീകാന്ത് അയോധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയത്.
‘ഞാന്‍ വളരെ ഭാഗ്യവാനാണ്. ഏറെനാളായി ഇവിടെ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിരിന്നു. രാമക്ഷേത്രം പൂര്‍ത്തിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണ്, മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം പൂര്‍ത്തിയാകുന്നതുവരെ രാംലല്ല വിഗ്രഹം താത്കാലികമായി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഭാര്യ ലത രജനീകാന്തും ഒപ്പമുണ്ടായിരുന്നു.
18നാണ് രജനീകാന്ത് യുപിയിലെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. യോഗിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സമാജ്‌വാദി പാര്‍ട്ടി ലീഡര്‍ അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തി.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post