ന്യൂദൽഹി: ഇന്ത്യയിലെ ആദ്യത്തെ എട്ടു വരി എലിവേറ്റഡ് റോഡ് പദ്ധതിയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ പുതിയ വീഡിയോ പങ്കിട്ട് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എക്‌സ്പ്രസ് വേയെ “എഞ്ചിനിയറിങ്ങിന്റെ അത്ഭുതം” എന്നും “അത്യാധുനിക” പദ്ധതി എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
“എഞ്ചിനീയറിംഗിന്റെ അത്ഭുതം: ദ്വാരക എക്സ്പ്രസ് വേ! ഭാവിയിലേക്കുള്ള ഒരു അത്യാധുനിക യാത്ര,” ഗഡ്കരി എക്സിൽ വീഡിയോ പങ്കിട്ട് കൊണ്ട് കുറിച്ചു. ആകെ 563 കിലോമീറ്റർ ദൈർഘ്യം ദ്വാരക എക്സ്‌പ്രസ്‌വേയ്‌ക്ക് ഉള്ളത്. ദേശീയപാത എട്ടിൽ ശിവ മൂർത്തിയിൽ ആരംഭിക്കുന്ന പാത ഗുരുഗ്രാമിലെ ഖേർകി ദൗള ടോൾ പ്ലാസയിൽ ആണ് ചെന്നവസാനിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ദൽഹിയിൽ നിന്നും ഹരിയാനയിലേക്കുള്ള ദൂരം കുറയും. ഇതോടെ ദ്വാരകയിൽ നിന്നും മനേസറിലേക്ക് 15 മിനിറ്റുകൾക്കുള്ളിൽ യാത്ര ചെയ്യാം.
16 പാതകളാണ് ദ്വാരക എക്സ്പ്രസ് വേയിലുള്ളത്. ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഇരുവശങ്ങളിലുമായി മൂന്നു വരികളുള്ള സർവീസ് റോഡുകളുമുണ്ട്. രണ്ട് ലക്ഷം മെട്രിക് ടണ്ണോളം സ്റ്റീലും 20 ലക്ഷം ക്യുബിക് മീറ്റര്‍ സിമന്റുമാണ് പാതയുടെ നിര്‍മാണത്തിന് ആവശ്യമായി വന്നത്.
Discussion about this post