ചെന്നൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ ഉയര്‍ന്ന വിവാദത്തിന് സൂപ്പര്‍താരം രജനികാന്തിന്റെ മറുപടി. സംന്യാസിമാരെയും യോഗിമാരെയും പ്രായം നോക്കാതെ തന്നെ കാലില്‍ വീണ് വണങ്ങുന്നത് തന്റെ ശീലമാണെന്ന് അദ്ദേഹം ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തന്റെ സിനിമ ‘ജെയിലര്‍’ വലിയ വിജയത്തിലെത്തിച്ചതിന് പ്രേക്ഷകരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയം സംസാരിക്കാനില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.
ജെയിലര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെത്തിയപ്പോഴാണ് രജനികാന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ടുവണങ്ങിയത്. അയോധ്യയിലെ ശ്രീരാജന്മഭൂമി ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post