ഇന്റർനെറ്റ് ഇല്ലെങ്കിലും പേയ്മെന്റുകൾ നടത്താൻ കഴിയുന്ന യുപിഐ ലൈറ്റ് എക്‌സ് അവതരിപ്പിച്ച് ആർബിഐ ഗവർണർ. യുപിഐ ലൈറ്റ് ഫീച്ചറിന്റെ വിജയത്തെ തുടർന്നാണ് യു പി ഐ ലൈറ്റ് എക്സ് ആരംഭിച്ചത്. ഇത് വഴി ഉപയോക്താക്കൾക്ക് പൂർണ്ണമായും ഓഫ്‌ലൈനായിരിക്കുമ്പോൾ പണം അയയ്‌ക്കാനും സ്വീകരിക്കാനും സാധിക്കും.
ഇതിലൂടെ മോശം കണക്റ്റിവിറ്റിയുള്ള മേഖലകളിൽ പോലും ഇടപാടുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇൻറർനെറ്റ് പ്രവർത്തനരഹിതമാകുമ്പോൾ ഓഫ്‌ലൈൻ ഇടപാടുകളിലൂടെ പണം അയയ്‌ക്കാനും സ്വീകരിക്കാനും വളരെ ഉപയോഗപ്രദമാകും.
ഭൂഗർഭ സ്റ്റേഷനുകൾ, വിദൂര ലൊക്കേഷനുകൾ എന്നിവ പോലുള്ള കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലും ഇടപാടുകൾ നടത്താൻ യുപിഐ ലൈറ്റ് എക്സിന് സാധിക്കും. സാധാരണ UPI, UPI Lite എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് UPI Lite X. സാധാരണ യുപിഐ ഉപയോഗിച്ച്, എപ്പോൾ വേണമെങ്കിലും എവിടെയും ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്‌ക്കാം. ∙അതേസമയം, ചെറിയ പേയ്‌മെന്റുകൾക്കുള്ളതാണ് യുപിഐ ലൈറ്റ്. എന്നാൽ യുപിഐ ലൈറ്റ് എക്‌സിന് പണം അയക്കുന്നയാളും സ്വീകരിക്കുന്നയാളും അടുത്തിരിക്കണം എന്നുണ്ട്.
ഇത് രണ്ട് ഉപകരണങ്ങൾക്കിടയിൽ ഒരു ഹാൻഡ്‌ഷേക്ക് പോലെയാണ്. യുപിഐ ലൈറ്റ് എക്‌സിന് ഒറ്റ തവണ പരമാവധി 500 രൂപ മാത്രമേ പേയ്മെന്റ് നടത്താൻ സാധിക്കുകയുള്ളൂ. എന്നാൽ ഒരു ദിവസം 4,000 രൂപ വരെ പേയ്മെന്റ് നടത്താൻ സാധിക്കും.
Discussion about this post