ന്യൂദല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്ന ‘നാരിശക്തി വന്ദന്‍ അധിനിയമത്തിനാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഔദ്യോഗിക അംഗീകാരം നല്‍കിയത്.
രാഷ്‌ട്രപതി ഒപ്പുവച്ചതോടെ ബില്‍ നിയമമായി. എന്നാല്‍ വനിതാ സംവരണം യാഥാര്‍ഥ്യമാകാന്‍ മണ്ഡല പുനര്‍നിര്‍ണയവും ജനസംഖ്യാ കണക്കെടുപ്പും പൂര്‍ത്തിയാകേണ്ടതുണ്ട്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമേ സെന്‍സസ് ഉണ്ടാകൂ. ഈ സാഹചര്യത്തില്‍ 2029ലെ ലോകസഭാ തെരഞ്ഞെടുപ്പിലാണ് വനിതാ സംവരണം നടപ്പിലാവുക.
Discussion about this post