ന്യൂഡല്‍ഹി: 2023 ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗും ചന്ദ്രോപരിതലത്തില്‍ പ്രഗ്യാന്‍ റോവര്‍ വിന്യാസവും നടത്തിയ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന്റെ സ്മരണയ്‌ക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’ ആയി പ്രഖ്യാപിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ചന്ദ്രനില്‍ തൊട്ട നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിലിറങ്ങിയ ആദ്യരാജ്യവുമായി ഇന്ത്യ മാറി. ചന്ദ്രയാന്‍-3 നല്‍കിയ അതി സുപ്രധാന വിവരങ്ങള്‍സ മനുഷ്യരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ സാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന വേളയിലായിരുന്നു മോദിയുടെ പ്രഖ്യാപനം.
വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനിമുതല്‍ ‘ശിവശക്തി പോയിന്റ് ‘ എന്ന് അറിയപ്പെടുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി അന്ന് പറഞ്ഞിരുന്നു . 2019 ല്‍ ചന്ദ്രയാന്‍ 2 തകര്‍ന്ന ചന്ദ്രനിലെ പോയിന്റിന് ‘തിരംഗ’ എന്നാണ് പേരിട്ടത്.
Discussion about this post