മുംബൈ: വോട്ട് ബാങ്കിനായി ഇന്ന് ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ നാളെ പാകിസ്ഥാനെയും പിന്തുണച്ചേക്കാമെന്ന് വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍. ഛത്രപതി ശിവാജിയുടെ കിരീടധാരണത്തിന്റെ 350-ാം വര്‍ഷാഘോഷത്തിന്റെയും വിശ്വഹിന്ദു പരിഷത്ത് ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന്റെയും ഭാഗമായി ചരിത്ര പ്രസിദ്ധമായ സിന്ധുദുര്‍ഗില്‍ നിന്ന് മുംബൈയിലേക്ക് സംഘടിപ്പിച്ച ബജ്രംഗ്ദള്‍ ശിവശൗര്യ യാത്രയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകമെങ്ങും ഇസ്ലാമിക ഭീകരര്‍ മറ്റ് വിശ്വാസികള്‍ക്കെതിരായാണ് ആക്രമണം നടത്തുന്നത്. മതത്തിന്റെ പേരിലാണ് അവര്‍ ഭീകരത സൃഷ്ടിക്കുന്നത് ഭാരതത്തില്‍ ഹിന്ദുക്കള്‍ക്കെതിരായാണ് അക്രമമെങ്കില്‍ പടിഞ്ഞാറ് ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കുമെതിരായാണ്. എല്ലാവരും മതങ്ങള്‍ക്കപ്പുറം മനുഷ്യരാണെന്ന് വിശ്വസിക്കാനുള്ളതെന്നും അവരുടെ പക്കലില്ല. ഇസ്രായേലിനെതിരെ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം മനുഷ്യരാശിയുടെ ചരിത്രത്തിലെ കറുത്ത ഏടാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ നയങ്ങളെയും നിലപാടുകളെയും ലോകമെങ്ങുമുള്ള വിശ്വഹിന്ദുപരിഷത്ത് പിന്തുണയ്ക്കും. ഹമാസിനെ അവസാനിപ്പിക്കുന്നതുവരെ പോരാട്ടം തുടരണം. ഭീകരതയുടെ അടിവേരറക്കുക തന്നെ വേണം, സുരേന്ദ്ര ജെയിന്‍ പറഞ്ഞു. എങ്ങനെയാണ് മനുഷ്യര്‍ക്ക് ഹമാസിനെ പിന്തുണയ്ക്കാന്‍ സാധിക്കുക എന്നത് അതിശയമാണ്. പൊതുമുസ്ലീം സമൂഹം അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. ഭാരതത്തിലെ ചില രാഷ്ട്രീയക്കാരും ബുദ്ധിജീവികളെന്ന് നടിക്കുന്ന മതമൗലികവാദികളുമാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഛത്രപതി ശിവജി സ്ഥാപിച്ച ഹൈന്ദവി സ്വരാജ്യം അദ്ദേഹത്തിന്റെ ജീവിതം പോലെതന്നെ മാതൃകാപരമാണ്. ക്ഷേമരാജ്യത്തിന്റെ മകുടോദാഹരണമായിരുന്നു അത്. എല്ലാത്തരം അരാജകത്വങ്ങള്‍ക്കും മറുപടിയാണ് ഹൈന്ദവി സ്വരാജ്. സംസ്‌കാരത്തിന്റെ അടിത്തറയില്‍ സൃഷ്ടിച്ച ധര്‍മ്മരാജ്യമായിരുന്നു അതെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
ദാദറിലെ രാജാ ബധേ ചൗക്കില്‍ നടന്ന പരിപാടിയില്‍ മഹാമണ്ഡലേശ്വര്‍് സ്വാമി വിശ്വേശ്വരാനന്ദ് ഗിരി, നടന്‍ രാഹുല്‍ സോലാപുര്‍കര്‍, ലഫ്റ്റനന്റ് കേണല്‍ (റിട്ട) മനോജ് കുമാര്‍ സിന്‍ഹ, ലെഫ്റ്റനന്റ് കേണല്‍ (റിട്ട) ജഗ്ദീപ് സിങ് മഞ്ചന്ദ, ഗായകന്‍ അനുപ് ജലോട്ട, മുതിര്‍ന്ന ചലച്ചിത്ര സംവിധായകന്‍ രാജ്ദത്ത് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
Discussion about this post