കത്വ: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ജഖാബര്‍ ഗ്രാമസന്ദര്‍ശനം ചര്‍ച്ചയാക്കി കശ്മീരിലെ മാധ്യമങ്ങള്‍. ജഖാബറില്‍ ആയിരത്തിലേറെ ഗ്രാമീണരാണ് സര്‍സംഘചാലകിനെ കാണാനെത്തിയത്. ഗ്രാമമധ്യത്തില്‍ അഖണ്ഡഭാരതത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഭാരതാമാതാ പ്രതിമയുടെ അനാച്ഛാദനം പാകിസ്ഥാനിലും പ്രതിധ്വനികളുയര്‍ത്തുമെന്ന് കശ്മീരി, ഉറുദു മാധ്യമങ്ങള്‍ എഴുതുന്നു. അഖണ്ഡഭാരതത്തിനായി ആരവമുയര്‍ന്നു എന്നാണ് ജാഗരണ്‍ പത്രം നല്കിയ തലവാചകം.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ടിബറ്റ് തുടങ്ങിയ ഭൂപ്രദേശങ്ങള്‍ പ്രതിമ ഉയര്‍ത്തിയ പ്രതലത്തിലുണ്ട്. ഭാരതമാതാവിന്റെ ജയകാരം പൂര്‍ണഭാരതത്തിലും മുഴങ്ങണമെന്ന് സര്‍സംഘചാലക് ജഖാബര്‍ ഗ്രാമവവാസികളെ ഉദ്‌ബോധിപ്പിച്ചു. ഡോ. മോഹന്‍ ഭാഗവതിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനം കശ്മീരി ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു എന്ന് ഗ്രാമീണരുടെ അഭിപ്രായങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ടുകള്‍ പത്രം പ്രസിദ്ധീകരിച്ചത്.
രാഷ്ട്രമാതാവിന് ആരതി ഉഴിയുക എന്നത് കേവലം ചടങ്ങല്ല, ആത്മസമര്‍പ്പണത്തിനുള്ള പ്രതിജ്ഞയാകണമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. സൈനികര്‍ക്കും ഭരണകൂടത്തിനും മാത്രമല്ല രാഷ്ട്രത്തെ സേവിക്കാന്‍ കഴിയുന്നത്. നാം നമ്മുടെ ഗ്രാമത്തെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം. തലമുറകള്‍ക്ക് രാഷ്ട്രത്തിന്റെ സംസ്‌കാരം പകര്‍ന്നുനല്കണം. നിരാശയ്ക്ക് പകരം ആത്മവിശ്വാസം പരസ്പരം കൈമാറണം. അമര്‍നാഥന്റെ മണ്ണിന് വേണ്ടി സമരം ചെയ്ത് ജീവന്‍ സമര്‍പ്പിച്ച നരേന്ദ്രശര്‍മ്മയുടെ ഗ്രാമമാണ് ജഖാബര്‍. ദേശത്തിന് വേണ്ടി പൊരുതിയ അനേകരുടെ മണ്ണ്. അതിര്‍ത്തി കടന്നും അകത്തുനിന്നുമെത്തിയ ഭീകരരുടെ ഭീഷണികളെ ചെറുത്തവരാണ് ഈ ഗ്രാമീണര്‍. 1947 മുതല്‍ നടന്ന യുദ്ധങ്ങള്‍, തുടര്‍ച്ചയായി നേരിട്ട ഭീകരാക്രമണങ്ങള്‍ ഇതിനെയെല്ലാം കത്വയിലെ ജനങ്ങള്‍ നേരിട്ടത് സമാനതകളില്ലാത്ത സഹനം കൈമുതലാക്കിയാണ്. ആ പോരാട്ടം ഫലപ്രാപ്തിയിലെത്തണമെങ്കില്‍ നമ്മുടെ നാട് വികസനത്തിന്റെ വഴിയിലേക്ക് കുതിക്കണം. ഗ്രാമവികാസത്തിനായി ആബാലവൃദ്ധം ജനങ്ങള്‍ കൈകോര്‍ക്കണം, സര്‍സംഘചാലക് പറഞ്ഞു.
13 മുതല്‍ 15 വരെയായിരുന്നു ഡോ. മോഹന്‍ ഭാഗവതിന്റെ ജമ്മു സന്ദര്‍ശനമെന്ന് നമുക്ക് പറയാം. കത്വയിലെ രാധാകൃഷ്ണ മന്ദിരത്തിലും അദ്ദേഹം ദര്‍ശനം നടത്തി.
Discussion about this post