നാഗ്പൂര്‍: രാഷ്ട്രം ഗീതമാണെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിന് പിന്നിലെ രാഗമാണെന്ന് വിഖ്യാത ഗായകന്‍ പദ്മ്ര്രശീ ശങ്കര്‍ മാഹാദേവന്‍. നാഗ്പൂരില്‍ വിജയദശമി മഹോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിനെ ത്രസിപ്പിക്കുന്നതാണ് ഇന്നത്തെ അനുഭവം. ഏതൊരാളുടെയും ജീവിതത്തില്‍ വഴിത്തിരിവാകുന്ന മനോഹരമായ മുഹൂര്‍ത്തങ്ങളുണ്ടാകും. എന്റെ ജീവിതത്തില്‍ അത് ഇതാണെന്ന് ഞാന്‍ കരുതുന്നു. സ്വയംസേവകരുടെ ലാളിത്യവും അച്ചടക്കവും എന്നെ ആകര്‍ഷിക്കുന്നു. നമ്മുടെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതില്‍ ആര്‍എസ്എസിന്റെ പങ്ക് സമാനതകളില്ലാത്തതാണ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവതുമായി സംസാരിക്കുന്നതുതന്നെ അവിസ്മരണീയമായ അനുഭവമാണ്, ശങ്കര്‍ മഹാദേവന്‍ പറഞ്ഞു.
എല്ലാവരും അവരവരുടെ മേഖലയിലൂടെ നാടിന്റെ സംസ്‌കൃതിയും പൈതൃകവും മുന്നോട്ടുവയ്ക്കാന്‍ പരിശ്രമിക്കണം. എന്റേത് സംഗീതമേഖലയാണ്. ഭാരതീയ ശാസ്ത്രീയ സംഗീതം നല്കിയ മഹത്തായ സംഭാവനകളെ എന്റെ സപര്യയിലൂടെ ഞാന്‍ പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കും, അദ്ദേഹം പറഞ്ഞു.
Discussion about this post