VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അംബേദ്കര്‍ സ്മരണയില്‍ അമൃതകാലത്തിലേക്ക് ചുവട് വച്ച് സമത്വത്തിന്റെ ആഘോഷം

VSK Desk by VSK Desk
5 December, 2023
in ഭാരതം
ShareTweetSendTelegram

ഗുവാഹത്തി: ചേരികളില്‍ നിന്നാണ് അവര്‍ വന്നത്. അഴുക്കുകൂനകള്‍ നീക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്യുന്നവരുടെ മക്കള്‍… അമൃതകാലം ഞങ്ങളുടേതുമാണെന്ന് വിളിച്ചുപറഞ്ഞ് അവര്‍ ഒരുമിച്ചുകൂടി… ഒരേ താളം, ഒരേ ചുവടുകള്‍… അവര്‍ ഒരുമിച്ച് പുരാണവും ചരിത്രവും ജീവിതവും നിറഞ്ഞ നടനരൂപമായ സത്രിയ നൃത്തമാടി. നാടന്‍ ശീലുകളുടെ ഭോര്‍ത്താല്‍ ചുവടുകളില്‍ ആയിരങ്ങളുടെ മനസ് കവര്‍ന്നു. ശ്രീമന്ത് ശങ്കര്‍ദേവിലുടെ വിഖ്യാതമായ ബോര്‍ഗീത് നാദധാര പൊഴിച്ചു. വന്ദേമാതരം പെയ്തിറങ്ങി…

Valmiki Music School, run by Dr. Hedgewar Smarak Samiti organised a cultural event titled 'Joy of Life with the Rhythm of Equality’ at Khanapara veterinary college ground. Over 1000 children belonging to the families of sanitation workers in the city participated in the event. pic.twitter.com/KGGndKgD4z

— VSK BHARAT (@editorvskbharat) December 4, 2023

 ഡോ. ഭീംറാവു റാംജി അംബേദ്കറുടെ സ്മൃതിവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിതിയായിരുന്നു സംഘാടകര്‍. ഗുവാഹത്തിയിലെ ഖാനപ്പാറ വെറ്ററിനറി കോളജ് ഗ്രൗണ്ടില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ‘സമത്വത്തിന്റെ താളമാണ് ജീവിതത്തിന്റെ സന്തോഷം’ എന്ന് ഉദ്‌ഘോഷിച്ച് സംഘടിപ്പിച്ച പരിപാടിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയത്. സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ പരിപാടിക്ക് ആവേശം പകര്‍ന്നു.

ഗുവാഹത്തിയിലെ 20 ചേരി പ്രദേശങ്ങളിലെ ശുചീകരണ തൊഴിലാളികളുടെ മക്കളെ വിഖ്യാത നര്‍ത്തകി അനന്യ താലൂക്ക്ദറാണ് നൃത്തച്ചുവടുകള്‍ പഠിപ്പിച്ചത്. ഡോ.ഹെഡ്‌ഗേവാര്‍ സ്മാരക സമിതി നടത്തുന്ന വാത്മീകി മ്യൂസിക് സ്‌കൂളാണ് ഈ കുട്ടികള്‍ക്ക് ഇതിനുള്ള അവസരം ഒരുക്കിയത്. ഭാരതത്തിന്റെ ഭരണഘടനാ ശില്പിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക, പൗരന്മാരെ അവരുടെ കടമകളും ഉത്തരവാദിത്തങ്ങളും ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഉത്തര്‍ കമലബാരി സത്രയുടെ അധികാരി ജനാര്‍ദന്‍ ദേവഗോസ്വാമി, ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, പ്രശസ്ത നര്‍ത്തകന്‍ ജതിന്‍ ഗോസ്വാമി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഭാരതീയ ജീവിതത്തെ സമൂഹത്തിന്റെ എല്ലാ ധാരകളിലേക്കും പടര്‍ത്തുന്നതില്‍ ശ്രീമന്ത് ശങ്കര്‍ദേവിനെപ്പോലുള്ള ആചാര്യന്മാര്‍ വലിയ പങ്കാണ് വഹിച്ചതെന്നും സമത്വത്തിന്റെ മഹോത്സവം ശരിയായ പാതയിലേക്കുള്ള സമഗ്രമായ ചുവടുവയ്പാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ചരിത്രത്തെയും പുരാണത്തെയും കൂട്ടിയിണക്കുന്ന സത്രിയ നൃത്തച്ചുവടുകള്‍ നമ്മുടെ പാരമ്പര്യമാണ് വിളംബരം ചെയ്യുന്നത്.  സത്രിയ സംസ്‌കാരം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനാണ് ശങ്കര്‍ദേവിനെപ്പോലുള്ളവര്‍ ഊന്നല്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share1TweetSendShareShare

Latest from this Category

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies