ന്യൂദല്‍ഹി:അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ ഉത്സാഹവും ആവേശവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകള്‍ അവരുടെ വികാരങ്ങള്‍ വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീരാമനെയും അയോധ്യയെയും കുറിച്ച് നിരവധി പുതിയ ഗാനങ്ങളും പുതിയ ഭജനുകളും രചിക്കപ്പെട്ടത് നിങ്ങള്‍ കണ്ടിരിക്കണം. പലരും പുതിയ കവിതകളും എഴുതുന്നുണ്ട്. ഇതില്‍ പരിചയസമ്പന്നരായ നിരവധി കലാകാരന്മാരുണ്ട്, പുതുതായി ഉയര്‍ന്നുവരുന്ന യുവ കലാകാരന്മാരും മനസ്സിനെ ത്രസിപ്പിക്കുന്ന ഭജനുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ സോഷ്യല്‍ മീഡിയയില്‍ ചില പാട്ടുകളും ഭജനുകളും ഞാന്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ കലാലോകം അതിന്റേതായ തനത് ശൈലിയില്‍ പങ്കാളികളാകുകയാണെന്ന് തോന്നുന്നു.
അത്തരം എല്ലാ സൃഷ്ടികളും ഒരു പൊതു ഹാഷ് ടാഗ് ഉപയോഗിച്ച് നമ്മള് എല്ലാവരും പങ്കിടണമന്ന് ‘മന് കി ബാത്തില്‍’ മോദ് അഭ്യര്‍ത്ഥിച്ചു.
‘ശ്രീറാം ഭജന്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ സൃഷ്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാന്‍ അഭ്യര്‍ത്ഥിക്കുന്നു. വികാരങ്ങളുടെയും ഭക്തിയുടെയും ഈ ശേഖരം അത്തരമൊരു പ്രവാഹമായി മാറും. അതില്‍ എല്ലാം രാമമയമാകും’ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post