എറണാകുളം: ദക്ഷിണ കേരള ഭൂസുപോഷണ യജ്ഞ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഭൂസുപോഷണ യജ്ഞത്തിന്റെ ഔപചാരിക ഉദ്ഘാടനം 2026 മാർച്ച് 24 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് എറണാകുളം ജില്ലയിലെ തവക്കൽ മുക്കോട്ടിൽ ക്ഷേത്രം ഹാളിൽ സദ്ഗുരു മഹാമണ്ഡലേശ്വർ ശ്രീമദ് ആനന്ദവനം ഭാരതി മഹാരാജ് നിർവഹിക്കും.
ഭൂമിയുടെ ഘടന കൃഷിക്ക് ഉപയുക്തമാംവിധം നിലനിർത്താനും ഭൂമിയുടെ ദുർവിനിയോഗം കുറക്കാനുമുള്ള ബോധവൽക്കരണ പരിപാടിയാണ് ഭൂമി സുപോഷണ യജ്ഞം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയെ മാതാവായി കാണാനും, ആദരവ് നിലനിർത്താനുമാണ് ഈ കാര്യക്രമം.
യോഗത്തിൽ എസ്.ശിവകുമാർ അധ്യക്ഷത വഹിക്കും. ഭൂമി സുപോഷണ യജ്ഞ സമിതി സംയോജകൻ സി.ജി.കമലാകാന്തൻ ആമുഖപ്രഭാഷണം നടത്തും. പരിപാടി ഓൺലൈൻ ആയി വിശ്വസംവാദകേന്ദ്രം പ്രക്ഷേപണം ചെയ്യും. എല്ലാവരെയും ഈ പരിപാടിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.














