ലക്നൗ : അയോദ്ധ്യ രാംലല്ലയെ അഭിഷേകം ചെയ്യാൻ 155 രാജ്യങ്ങളിൽ നിന്നുള്ള പുണ്യജലം. മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജന്മസ്ഥലമായ ഉസ്ബെക്കിസ്ഥാനിൽ നിന്ന് പോലും രാംലല്ലയെ അഭിഷേകം ചെയ്യുന്നതിനായി വെള്ളവും കൊണ്ടുവന്നു. ബിജെപി എംഎൽഎ വിജയ് ജോളിയാണ് 155 രാജ്യങ്ങളിൽ നിന്നുള്ള പുണ്യജലം അയോദ്ധ്യയ്‌ക്കായി ശേഖരിച്ചത്.
ചൈന, ലാവോസ്, ലാത്വിയ, മ്യാൻമർ, മംഗോളിയ, സൈബീരിയ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഭക്തർ ഇത്തരത്തിൽ വെള്ളം അയച്ചിരുന്നു. വെള്ളം ശേഖരിക്കുന്നതിൽ എല്ലാ മതസ്ഥരും സഹകരിച്ചുവെന്ന് വിജയ് ജോളി പറഞ്ഞു.
സൗദി അറേബ്യയിൽ നിന്ന് ഹിന്ദുക്കളും ഇറാനിൽ നിന്നും മുസ്ലീം സ്ത്രീകളും വെള്ളം അയച്ചു. കസാക്കിസ്ഥാനിൽ നിന്നും വെള്ളം എത്തിച്ചു . സിഖ് സഹോദരങ്ങളുടെ സഹായത്തോടെ കെനിയയിൽ നിന്നും, സിന്ധികൾ വഴി പാകിസ്താനിൽ നിന്നും വെള്ളം ശേഖരിച്ചു.
ദിവസങ്ങൾക്ക് മുമ്പ് വിശ്വഹിന്ദു പരിഷത്തിന്റെ അടുത്ത അംഗമായ ദിനേശ് ചന്ദ്രക്ക് വെള്ളം നിറച്ച വലിയ കലശം കൈമാറിയിരുന്നു. പ്രാണപ്രതിഷ്ഠാ സമയത്ത് ജലാഭിഷേകത്തിന് ഈ ജലം ഉപയോഗിക്കും.
Discussion about this post