ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മേരി ബസ്തി മേരി അയോദ്ധ്യ പ്രതിജ്ഞയെടുത്ത് വിവിധ ചേരികളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍. സേവാഭാരതിയുടെ നേതൃത്വത്തില്‍ സേവാസംരംഭങ്ങള്‍ നടക്കുന്ന ഇന്‍ഡോറിലെ 353 കോളനികളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഒരുമിച്ച് ചേര്‍ന്നത്. ചിമന്‍ബാഗ് ഗ്രൗണ്ടില്‍ ശ്രീരാമോത്സവം എന്ന പേരില്‍ സംഘടിപ്പിച്ച ഒത്തുചേരലില്‍ 650 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത രാമലീല അവതരിപ്പിച്ചു. രാമോത്സവം സാധ്വി ഋതംഭര ഉദ്ഘാടനം ചെയ്തു.
രാമന്‍ സേവനത്തിന്റെ മൂര്‍ത്തിയാണെന്ന് സാധ്വി ഓര്‍മ്മിപ്പിച്ചു. സേവാകാര്യക്രമങ്ങള്‍ നടക്കുന്നതെവിടെയോ അവിടെ ശ്രീരാമനുണ്ടാകും. എല്ലാവരുടെയും ജീവിതം അന്തസുള്ളതും വിദ്യാസമ്പന്നവും സാംസ്‌കാരികവുമാകുന്ന ദിവസം രാമരാജ്യം സ്ഥാപിതമാവും. ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന വിദ്വേഷം അകറ്റാന്‍ സേവാഭാരതിയുടെ സ്നേഹയാത്ര സഹായിക്കുമെന്ന് സാധ്വി ഋതംഭര പറഞ്ഞു.
പ്രമുഖ വ്യവസായി പവന്‍ സിംഘാനിയ മുഖ്യാതിഥിയായി. ആര്‍എസ്എസ് മാള്‍വ പ്രാന്ത സംഘചാലക് പ്രകാശ് ശാസ്ത്രി, വിഭാഗ് സംഘചാലക് ഡോ. മുകേഷ് മോഡ് എന്നിവരും പങ്കെടുത്തു.
Discussion about this post